ആരാധകരെ ഞെട്ടിക്കുന്ന വേഷപ്പകര്‍ച്ചയുമായി ദീപിക: പത്മാവതിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ചിത്രത്തില്‍ രാജസ്ഥാനി ആഭരണങ്ങളും കൂട്ടിമുട്ടിയ പുരികങ്ങളുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ദീപിക.
ആരാധകരെ ഞെട്ടിക്കുന്ന വേഷപ്പകര്‍ച്ചയുമായി ദീപിക: പത്മാവതിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
Updated on: 
1 min read

സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്ര സിനിമ പത്മാവതിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ദീപിക പദുക്കോണാണ് കേന്ദ്രകഥാപാത്രമായ പത്മാവതിയായെത്തുന്നത്. ചിത്രത്തില്‍ രാജസ്ഥാനി ആഭരണങ്ങളും കൂട്ടിമുട്ടിയ പുരികങ്ങളുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ദീപിക. ദീപികയുടെ കാമുകന്‍ കൂടിയായ രണ്‍വീര്‍ സിങ്ങാണ് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയാകുന്നത്.

ഖില്‍ജി രാജവംശത്തിലെ രണ്ടാമത്തെ ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയും ചിറ്റോര്‍ രാജകുമാരിയായ പത്മാവതിയും തമ്മിലുള്ള   പ്രണയമാണ് ചിത്രത്തിന്റെ  ഇതിവൃത്തം. റവല്‍ രത്തന്‍ സിംഗായി ഷാഹിദ് എത്തുമ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ വേഷമിടുന്നു. 

ഇപ്പോള്‍ പത്മാവതിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിലെ താരങ്ങള്‍  ട്വിറ്ററിലൂടെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിട്ടുണ്ട്. സര്‍വ്വാഭരണവിഭൂഷിതയായി നില്‍ക്കുന്ന ദീപികയുടെ ചിത്രമാണ് ഫസ്റ്റ്‌ലുക്കില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പത്മാവതിയുടെ ഭാരമേറിയ ആഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞ് ദീപിക പദുക്കോണിന് കഴുത്തു വേദന വന്നത് മുന്‍പ് വാര്‍ത്തയായിരുന്നു. ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യും. 

ശിവാജി ഗണേശനും വൈജയന്തിമാലയും പ്രധാന കഥാപാത്രങ്ങളായ് 1963ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ചിറ്റൂര്‍ റാണി പത്മിനിയുടെ റീമേക്കാണ് ബന്‍സാലിയുടെ പത്മാവതിയെന്നാണ് അനൗദ്യോഗിക വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Madhu Kambikar Dies
Vysakh
Mamitha Baiju, Chembil Ashokan
Joly Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com