'ആരാധകരെ തൊട്ടാല്‍ അയാള്‍ ഡെറ്റാള്‍ ഇട്ട് കുളിക്കും' ; വിജയിനെതിരെ തുറന്നടിച്ച് പ്രമുഖ സംവിധായകന്‍ ; പ്രതിഷേധം

'ആരാധകരെ തൊട്ടാല്‍ അയാള്‍ ഡെറ്റാള്‍ ഇട്ട് കുളിക്കും' ; വിജയിനെതിരെ തുറന്നടിച്ച് പ്രമുഖ സംവിധായകന്‍ ; പ്രതിഷേധം

ജീവിതത്തിലും വിജയ് ഒരു നടന്‍ തന്നെയാണെന്നും സംവിധായകന്‍ അഭിപ്രായപ്പെടുന്നു
Published on

തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും നിറയെ ആരാധകരുള്ള താരമാണ് ഇളയദളപതി എന്നറിയപ്പെടുന്ന സൂപ്പര്‍ താരം വിജയ്. തമിഴിലെ യുവതാരങ്ങളില്‍ ഫാന്‍സിന്റെ ഏറ്റവുമധികം പിന്തുണയുള്ള നടനുമാണ് വിജയ്. താരപരിവേഷം മാറ്റിവെച്ച് ആരാധകരുമായി അടുത്തിടപഴകുന്ന വിജയിന്റെ പെരുമാറ്റ രീതികളും ഏറെ ശ്രദ്ധേയമാണ്. 

ഫോട്ടോ എടുക്കണമെന്ന ആവശ്യവുമായി വരുന്ന ആരാധകരെ പരമാവധി താരം നിരുത്സാഹപ്പെടുത്താറുമില്ല. കഴിവതും ഓരോ ആരാധകനെയും ചേര്‍ത്ത് നിര്‍ത്തി ഫോട്ടോ എടുക്കുന്ന വിജയ്‌യുടെ രീതി വളരെയധികം പ്രശംസ നേടിയിട്ടുണ്ട്. എന്നാല്‍ വിജയ്‌നെതിരെ വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് തമിഴ് സിനിമ സംവിധായകന്‍ സാമി.

ഒരു വീഡിയോയില്‍ ആണ് സാമി വിവാദ പരാമര്‍ശം ഉയര്‍ത്തുന്നത്. ഫോട്ടോഷൂട്ടിന് എത്തുന്ന വിജയ്, ആരാധകര്‍ക്ക് കൈകൊടുത്ത ശേഷം ഡെറ്റോള്‍ കൊണ്ട് കൈകഴുകാറുണ്ട് എന്നാണ് സാമിയുടെ വാദം. അത് താന്‍ കണ്ടിട്ടുണ്ടെന്നും, ജീവിതത്തിലും വിജയ് ഒരു നടന്‍ തന്നെയെന്നുമാണ് സാമി പറയുന്നത്. വിജയ് സിനിമയില്‍ അഭിനയിച്ചാല്‍ മതിയെന്നും, വേദിയില്‍ പ്രസംഗിക്കുന്നതും സാരോപദേശം നല്‍കുന്നതും അവസാനിപ്പിക്കണമെന്നും സാമി അഭിപ്രായപ്പെടുന്നു. 

സംവിധായകന്‍ സാമിയുടെ പരാമര്‍ശത്തിനെതിരെ വിജയ് ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉയിര്‍, ആദി, മിറുഗം, കങ്കാരു തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സാമി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com