അതിസുന്ദരിയായി തമന്ന; ആക്ഷനിലെ പുതിയ ഗാനം, വീഡിയോ

ചിത്രത്തിന്റെ ഷൂട്ടിങ് രംഗങ്ങളും തമ്മന്നയുടെയും വിശാലിന്റെയും പ്രണയ രംഗങ്ങളും ആണ് ഗാനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.
അതിസുന്ദരിയായി തമന്ന; ആക്ഷനിലെ പുതിയ ഗാനം, വീഡിയോ
Updated on
1 min read

തെന്നിന്ത്യയില്‍ ധാരാളം ആരാധകരുള്ള താരസുന്ദരിയാണ് തമന്ന. നാളുകള്‍ക്ക് ശേഷം ആരാധകര്‍ക്ക് ആഘോഷിക്കാന്‍ പുതിയൊരു ഗാനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. വിശാലും തമന്നയും ജോഡികളായെത്തുന്ന ആക്ഷന്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. അതീവ ഗ്ലാമര്‍ വേഷത്തിലെത്തുന്ന തമ്മന്നയാണ് മുഖ്യ ആകര്‍ഷണമെന്ന് ശ്രോതാക്കള്‍ അഭിപ്രായപ്പെടുന്നു. 

'നീ സിരിച്ചാലും'.. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ ആണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. പിഎ വിജയുടെ വരികള്‍ക്ക് ഹിപ് ഹോപ് തമിഴ സംഗീതം പകര്‍ന്നിരിക്കുന്നു. സാദന സര്‍ഗവും ജോനിത ഗാന്ധിയും ശ്രീനിഷയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ചിത്രത്തിന്റെ ഷൂട്ടിങ് രംഗങ്ങളും തമ്മന്നയുടെയും വിശാലിന്റെയും പ്രണയ രംഗങ്ങളും ആണ് ഗാനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

മലയാളികളുടെ പ്രിയതാരം ഐശ്വര്യലക്ഷ്മിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. യോഗി ബാബു, കബീര്‍ ദുഹാന്‍, രാംകി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുന്ദര്‍ സി ആണ് ചിത്രത്തിന്റെ സംവിധായകന്‍. ട്രിഡെന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ആര്‍ രവീന്ദ്രനാണ് നിര്‍മാണം. തമിഴിലും തെലുങ്കിലും 'ആക്്ഷന്‍' ഒരേസമയം റിലീസ് ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com