ആരായിരിക്കും അവർ? 'എന്റെ ചുരിദാറിന്റെ അതേ നിറം'; മുഖം മറച്ച് നീങ്ങിയ സ്ത്രീയെക്കണ്ട് അമ്പരന്ന് നവ്യ 

താൻ സിനിമയിലെ കഥാപാത്രത്തിനായി ധരിക്കുന്ന അതേ വേഷത്തിൽ മറ്റൊരു സ്ത്രീയെ കണ്ടതാണ് നവ്യയെ അമ്പരപ്പിച്ചത്
ആരായിരിക്കും അവർ? 'എന്റെ ചുരിദാറിന്റെ അതേ നിറം'; മുഖം മറച്ച് നീങ്ങിയ സ്ത്രീയെക്കണ്ട് അമ്പരന്ന് നവ്യ 
Updated on
1 min read

ടവേളയ്ക്ക് ശേഷം നടി നവ്യ നായർ ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്നത് പതിവാണ്. ഇത്തരത്തിൽ നവ്യയെ അതിശയിപ്പിച്ച ഒരു സ്ത്രീയെക്കുറിച്ചുള്ളതാണ് താരത്തിന്റെ പുതിയ പോസ്റ്റ്

ഷൂട്ടിങ് ലൊക്കേഷനിലൂടെ താൻ സിനിമയിലെ കഥാപാത്രത്തിനായി ധരിക്കുന്ന അതേ വേഷത്തിൽ മറ്റൊരു സ്ത്രീയെ കണ്ടതാണ് നവ്യയെ അമ്പരപ്പിച്ചത്. നവ്യ ധരിച്ചിരുന്ന ചുരിദാറിനോട് സമമാണ് ലൊക്കേഷനിലൂടെ നടന്നുപോയ സ്ത്രീയുടെ വേഷവും. ഉടൻ തന്നെ അവരുടെ ചിത്രം പകർത്തി കൗതുകത്തോടെ ഇൻസ്റ്റ‌​ഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു താരം. ഷോൾ ഉപയോ​ഗിച്ച് മുഖം മറച്ച് നീങ്ങുന്ന സ്ത്രീയെയാണ് ഫോട്ടോയിൽ കാണാനാകുക. 

എസ് സുരേഷ് ബാബു തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിൽ വിനായകനും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ബോട്ടിലെ കണ്ടക്ടറായ വീട്ടമ്മയുടെ വേഷമാണ് നവ്യ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com