ആഷിഖ് അബുവിനെ കുരുക്കിട്ട് പിടിച്ച് ഇന്‍സ്റ്റാ ഫോളോവേഴ്‌സ്; ഒടുവില്‍ ആ ഉത്തരം പറയേണ്ടിവന്നു 

ഒടുവില്‍ ആഷിഖ് പറഞ്ഞു 'ഓഗസ്റ്റ്.. അത് വിട്ട് പോവൂല്ല!'
ആഷിഖ് അബുവിനെ കുരുക്കിട്ട് പിടിച്ച് ഇന്‍സ്റ്റാ ഫോളോവേഴ്‌സ്; ഒടുവില്‍ ആ ഉത്തരം പറയേണ്ടിവന്നു 
Updated on
1 min read

ന്‍സ്റ്റാഗ്രാമില്‍ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് ആസ്‌ക് മീ എ ക്വസ്റ്റ്യണ്‍. ചോദ്യങ്ങള്‍ നല്‍കാവുന്ന ബോക്‌സ് ഇന്‍സ്റ്റാ സ്‌റ്റോറീസിനൊപ്പം നല്‍കാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍. സെലിബ്രിറ്റികള്‍ക്കിടയില്‍ ഞൊടിയിടയില്‍ തരംഗമായ ഈ ഫീച്ചര്‍ ട്രെയിന്‍ ബോഗി പോലെ നീണ്ടു കിടക്കുന്ന സ്റ്റാറ്റസ് അപ്‌ഡേറ്റുകളാണ് സൃഷ്ടിച്ചത്. 

ഇക്കൂട്ടത്തില്‍ സംവിധായകനും നിര്‍മാതാവുമായ ആഷിക് അബുവിന്റെ ആസ്‌ക് മീ എ ക്വസ്റ്റ്യണ്‍ സെഷന്‍ വളരെ രസകരമായിരുന്നു. ആഷിഖിന്റെ ചാറ്റ് ബോക്‌സില്‍ എത്തിയ ഒട്ടു മിക്ക ഫോളോവേഴ്‌സിനും അറിയേണ്ടത് സൂപ്പര്‍ഹിറ്റ് ചിത്രം മായാനദിയെകുറിച്ചും. 

മായാനദിയുടെ ഡിവിഡി റിലീസിനായി അക്ഷമയോടെ കാത്തിരിക്കാന്‍ തുടങ്ങിയ പ്രേക്ഷകര്‍ ഇതേകുറിച്ച് ചിത്രവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പലരോടും കാര്യം തിരക്കി. എന്തിന് ഇതുവച്ച് ട്രോല്‍ വരെ സൃഷ്ടിച്ചു മാത്തന്‍-അപ്പു ആരാധകര്‍. എന്നാല്‍ ഇക്കുറി സംവിധായകനെ കൈയ്യോടെ പിടിക്കുകയായിരുന്നു ഇവര്‍. ഒടുവില്‍ ആഷിഖ് പറഞ്ഞു 'ഓഗസ്റ്റ്.. അത് വിട്ട് പോവൂല്ല!'. 

ഇതുകൊണ്ടും തീര്‍ന്നില്ല ഡിവിഡി ഇറക്കാത്തകൊണ്ട് സിനിമ ഒന്നുകൂടി റിലീസ് ചെയ്യാന്‍ പറ്റുമോ എന്നു തുടങ്ങി മാത്തനെ എന്തിനാ കൊന്നത് എന്നുവരെ നീളുന്നു മായാനദി ക്വസ്റ്റിയണിങ് സെഷന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Disha Patani
Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com