വിവാദനായിക മീര മിഥുനെതിരെ പരാതിയുമായി നടി ശാലു ശമ്മു. ആസിഡ് ആക്രമണ ഭീഷണിയും വധഭീഷണിയും മുഴക്കിയെന്ന് ആരോപിച്ച് ചെന്നൈ പോലീസ് കമ്മീഷണർ ഓഫീസിലാണ് ശാലു പരാതി നൽകിയത്. മീര മിഥുനും അവരുടെ ആരാധകരും സോഷ്യൽ മീഡിയയിലൂടെ തന്ന അപമാനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ശാലു ആരോപിച്ചു.
ബിഗ് ബോസ് തമിഴിലൂടെ പ്രശസ്തയായ മീര മിഥുൻ ഇതിനോടകം നിരവധി വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. സൂപ്പർതാരങ്ങളായ വിജയ്, സൂര്യ എന്നിവർക്കെതിരെ മീര രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. തിരുവനന്തപുരം സ്വർണക്കടത്തിന് സൂര്യയ്ക്ക് പങ്കുണ്ടെന്നുവരെ ആരോപണം ഉന്നയിച്ചു. തുടർന്ന് മീരയെ വിമർശിച്ചുകൊണ്ട് നടി ശാലു രംഗത്തുവന്നു. ഇതോടെയാണ് ഭീഷണി രൂക്ഷമായത്.
മീരയുടെ ആരാധകർ സോഷ്യൽമീഡിയയിലൂടെയും അജ്ഞാത ഫോൺകോളുകളുകളിലൂടെയും തന്നെ വേട്ടയാടുകയാണ്. നിയമപരമല്ലാത്ത ചില സൈറ്റുകളിൽ തന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ച് അശ്ലീല ട്രോളുകൾ ഇറക്കുന്നതായും നടി പരാതിപ്പെടുന്നു. തന്റെ കരിയർ നശിപ്പിക്കാനുള്ള നീക്കമാണ് മീരയുടേതെന്നും ശാലു ആരോപിക്കുന്നു. കമൽഹാസൻ അവതാരകനായ തമിഴ് ബിഗ് ബോസ് 3ലെ മത്സരാർഥിയായിരുന്നു മീര മിഥുൻ. വരുത്തപ്പടാത്ത വാലിബർ സംഘം, തമിഴുക്കു എൻ ഒൻട്രൈ അഴുതാവും എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ശാലു ശമ്മു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates