ഇതാ, മോഹന്‍ലാലിന്റെ പുതുവത്സര സമ്മാനം; മരക്കാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

താരത്തിന്റെ കൈപ്പടയില്‍ എഴുതിയ കുറിപ്പും അതിനൊപ്പം ചേര്‍ത്തിട്ടുണ്ട്
ഇതാ, മോഹന്‍ലാലിന്റെ പുതുവത്സര സമ്മാനം; മരക്കാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
Updated on: 
1 min read

ഈ വര്‍ഷത്തെ സിനിമ പ്രേമികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ട് തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. 

കുതിരപ്പുറത്ത് പായുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണുന്നത്. താരത്തിന്റെ കൈപ്പടയില്‍ എഴുതിയ കുറിപ്പും അതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രം 2020 ല്‍ ആരാധകര്‍ക്ക് ദൃശ്യവിസ്മയം തീര്‍ക്കും എന്നാണ് ന്യൂ ഇയര്‍ സന്ദേശത്തില്‍ പറയുന്നത്. 2020 മാര്‍ച്ച് 26 ന് 5000 തീയെറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. 

പ്രഖ്യാപിച്ച അന്ന് മുതല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രഭു, ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍,  തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

  ഇവരെക്കൂടാതെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER