ഇതാണെന്റപ്പന്റെ ശവപ്പെട്ടി; ഈ മ യൗ പുതിയ ടീസര്‍ കാണാം...

ചിത്രീകരണം വെറും പതിനെട്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയതിന് ശേഷം റിലീസിനൊരുങ്ങി കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്നും പുതിയൊരു ടീസര്‍ കൂടി ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്.
ഇതാണെന്റപ്പന്റെ ശവപ്പെട്ടി; ഈ മ യൗ പുതിയ ടീസര്‍ കാണാം...
Updated on: 
1 min read

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് ലിജോ ജോസ് പെല്ലിശേരി. ചിത്രീകരണം വെറും പതിനെട്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയതിന് ശേഷം റിലീസിനൊരുങ്ങി കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്നും പുതിയൊരു ടീസര്‍ കൂടി ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. നടന്‍ ജയസൂര്യയായിരുന്നു ചിത്രത്തിന്റെ ആദ്യ ടീസര്‍ തന്റെ ഔദ്യോഗിക പേജിലൂടെ പുറത്തു വിട്ടിരുന്നത്. 

നാല്‍പതിനായിരം രൂപയ്ക്ക് അച്ഛന് ശവപ്പെട്ടി വാങ്ങാന്‍ വന്ന ചെമ്പന്‍ വിനോദും, വിനായകനുമാണ് പുതിയ ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈശോ മറിയം യൗസേഫ് എന്നതിന്റെ ചുരുക്കമായി ഈ മ യൗ എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍ ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

തീരദേശഗ്രാമത്തിലെ ഒരുപാട് പേരെ ബാധിക്കുന്ന വലിയ പ്രശ്‌നമായി മാറുന്ന ഒരു കാര്യത്തെക്കുറിച്ചാണ് സിനിമയെന്ന് ലിജോ പറയുന്നു. ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്‍. പി എഫ് മാത്യൂസ് രചന നിര്‍വഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് നിര്‍മാണം. ഡിസംബര്‍ റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER