ഇതെന്താ ബാക്കിവന്ന ന്യൂഡില്‍സാണോ? ട്രോളുമായി ആരാധകര്‍; കലക്കന്‍ മറുപടി നല്‍കി കിയാര

മഞ്ഞ നിറത്തിലുള്ള ഗൗണ്‍ ധരിച്ച് കടല്‍ത്തീരത്ത് ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് താരത്തിന് നേരെ ട്രോളാക്രമണം രൂക്ഷമായത്
ഇതെന്താ ബാക്കിവന്ന ന്യൂഡില്‍സാണോ? ട്രോളുമായി ആരാധകര്‍; കലക്കന്‍ മറുപടി നല്‍കി കിയാര
Updated on
1 min read

ഷാഹിദ് കപൂറിനൊപ്പമുള്ള കബീര്‍ സിങ് സൂപ്പര്‍ഹിറ്റായതോടെ കിയാര അദ്വാനിയ്ക്ക് ആരാധകര്‍ ഏറെയാണ്. അതിനൊപ്പം വിമര്‍ശകരും കുറവില്ല. താരത്തിന്റെ വസ്ത്രധാരണവും സ്റ്റൈലുമെല്ലാം രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇരയാകാറുണ്ട്. താരത്തിന്റെ പുതിയ വസ്ത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ്. മഞ്ഞ നിറത്തിലുള്ള ഗൗണ്‍ ധരിച്ച് കടല്‍ത്തീരത്ത് ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് താരത്തിന് നേരെ ട്രോളാക്രമണം രൂക്ഷമായത്.

നെറ്റില്‍ മഞ്ഞ നൂല്‍കൊണ്ട് തീര്‍ത്ത മനോഹരമായ വസ്ത്രമായ കിയാര ധരിച്ചിരിക്കുന്നത്. ഇത് കണ്ട് ന്യൂഡില്‍സാണ് ഓര്‍മ വരുന്നത് എന്നാണ് ആരാധകരുടെ പക്ഷം. ഒരുഫാഷന്‍ മാസികയുടെ കവര്‍ ചിത്രത്തിനു വേണ്ടിയാണ് ഈ വസ്ത്രം താരം ധരിച്ചത്. 'ഇതെന്താ മാഗി ന്യൂഡില്‍സോ' എന്നായിരുന്നു ഒരു ആരാധകരന്റെ കമന്റ്. പിന്നാലെ സമാനമായി കമന്റുകള്‍ ചിത്രത്തിനു താഴെ നിറഞ്ഞു. 'കഴിച്ചു ബാക്കി വന്ന ന്യൂഡില്‍സ് കൊണ്ടുണ്ടാക്കിയതാണോ ?',  ഇതാണോ 'മസാല മാഗി' എന്നിങ്ങനെയായിരുന്നു കമന്റുകള്‍. 

ആരാധകരുടെ കമന്റുകള്‍ താരം രസകരമായിട്ടാണ് എടുത്തത്. ഇതിന് താരം നല്‍കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രണ്ട് മിനിറ്റുകൊണ്ട് തയാറാക്കാം എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫാഷന്‍ ലോകത്തുനിന്ന് മികച്ച പ്രതികരണമാണ് താരത്തിന്റെ വസ്ത്രത്തിന് ലഭിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com