സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരെ ഫിലിം ചേംബർ വൈസ് പ്രസിഡൻ്റ് അനിൽ തോമസ്. ഇനി മുതൽ സ്വതന്ത്ര സംവിധായകനാണെന്നും തന്റെ സിനിമ എവിടെ പ്രദർശിപ്പിക്കണമെന്നത് താൻ തീരുമാനിക്കുമെന്നും വ്യക്തമാക്കി ലിജോ രംഗത്ത് വന്നതിന് പിന്നാലെയാണ് വിമർശനം. സിനിമയുടെ സ്രഷ്ടാവ് നിർമാതാവാണെന്നും നിർമ്മാതാവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലമായുളള പണമാണ് സിനിമയുടെ അടിസ്ഥാനമെന്നും പറയുകയാണ് അനിൽ.
സിനിമ നാർസിസ്റ്റുകൾക്ക് പറ്റിയ ഇടമല്ലെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അനിൽ പറയുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സിനിമകൾ ഒടിടി റിലീസിനൊരുങ്ങുന്നതിനെതിരെ ഒരു വിഭാഗം രംഗത്ത് വരികയും ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ലിജോയുടെ പോസ്റ്റ്.
അനിൽ തോമസിന്റെ വാക്കുകൾ
ഞങ്ങൾക്ക് സിനിമ പണമുണ്ടാക്കാനുള്ളത് കൂടിയാണ്, ബിസിനസ് ആണ്. സിനിമയിൽ ആശയങ്ങൾ അവതരിപ്പിക്കുന്നതിന് പണച്ചെലവുണ്ട്.
നമ്മൾ ജീവിക്കുന്ന രാഷ്ട്രം സ്വതന്ത്രമാണ്.
സിനിമയുടെ സൃഷ്ടാവ് നിർമാതാവാണ്. അയാളുടെ അധ്വാനത്തിന്റെ ഫലമായുണ്ടായ പണമാണ് സിനിമയ്ക്ക് ആധാരം.നമ്മൾ ഒരു മഹാമാരിക്ക് നടുവിലാണ്, ഒരു യുദ്ധത്തിലാണ്, ദശലക്ഷക്കണക്കിന് ആളുകൾ തൊഴിൽ രഹിതരാണ് സ്വത്വ പ്രതിസന്ധിയിലാണ് ദാരിദ്ര്യം, മരണങ്ങൾ, നിക്ഷേപകരും ജീവനക്കാരും അതിജീവനത്തിനായി പൊരുതുന്നു. ഒരു വ്യവസായം എന്ന നിലയിൽ മുന്നോട്ട് പോകാൻ വഴിയുണ്ട്. അത് ഒന്നിച്ച് എന്നതാണ്. ഇത് നാർസിസ്റ്റുകൾ പറ്റിയ ഇടമല്ല.അതുകൊണ്ട് സമയത്തിനായി കാത്തിരിക്കൂ...കല സൃഷ്ടിക്കുന്നതിനും ആളുകളെ രസിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും ഈ പരീക്ഷണ സമയത്ത് ഉണർന്നിരിക്കു.
ജോലി ചെയ്യുക എന്നത് മനുഷ്യന്റെ പ്രവൃത്തിയാണ്.
സൃഷ്ടിക്കുക എന്നത് ദൈവത്തിന്റെയും
ആത്മാർഥത ഒരാളുടെ വ്യക്തിത്വത്തിൽ അടങ്ങിയിട്ടുള്ളതാണ്
അങ്ങോട്ട് നൽകുമ്പോഴേ ബഹുമാനം തിരിച്ചു കിട്ടൂ
പരാജിതരുടെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്
ജയത്തിനും പരാജയത്തിനുമിടയിൽ ഒന്ന് കണ്ണുചിമ്മുന്ന സമയമേയൊള്ളു
ഞങ്ങൾ ബിസിനസുകാരാണ്, ഞങ്ങളുടെ മുൻഗണനകൾ എല്ലാറ്റിനുമുപരിയായി വരുന്നു ...
അടികുറിപ്പ് : അന്യന്റെ വയറ്റിലെ അമേദ്യം കണ്ട് പന്നിയെ വളർത്തി ശീലിച്ചവന് പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല, അല്ലേടാ !?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates