ഇത് മാലാ പാര്‍വതി തന്നെയോ? സ്‌റ്റൈലന്‍ മേക്കോവറിന് പിന്നിലെ രഹസ്യം തുറന്നുപറഞ്ഞ് നടി 

സിനിമാ രാംഗത്തുള്‍പ്പെടെ പ്രശസ്തയായ മേക്കപ്പ് ആര്‍ട്ടിസ്റ്റും സ്റ്റൈലിസ്റ്റുമായ അമിലാ ജോസഫാണ് താരത്തിന്റെ പുതിയ മേക്കോവറിന് പിന്നില്‍
ഇത് മാലാ പാര്‍വതി തന്നെയോ? സ്‌റ്റൈലന്‍ മേക്കോവറിന് പിന്നിലെ രഹസ്യം തുറന്നുപറഞ്ഞ് നടി 
Updated on
2 min read

ലയാള സിനിമയില്‍ സഹതാരമായി തിളങ്ങിനില്‍ക്കുന്ന നടി മാലാ പാര്‍വതിയുടെ കിടിലന്‍ മേക്കോവര്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. പെണ്ണുങ്ങളിലെ മമ്മൂട്ടിയാണ് മാലാ എന്നുപോലും കമന്റുകള്‍ നിറയുന്നു. പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ നടി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സിനിമാ രാംഗത്തുള്‍പ്പെടെ പ്രശസ്തയായ മേക്കപ്പ് ആര്‍ട്ടിസ്റ്റും സ്റ്റൈലിസ്റ്റുമായ അമിലാ ജോസഫാണ് താരത്തിന്റെ പുതിയ മേക്കോവറിന് പിന്നില്‍. ഒരു ബ്യൂട്ടീഷന്‍-കസ്റ്റമര്‍ ബന്ധത്തിനപ്പുറം അനിലയുമായുള്ള അടുപ്പം വിവരിച്ചുകൊണ്ടാണ് മാലാ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അനിലാ ജോസഫ് എന്ന ബ്യൂട്ടീഷനെ കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുമ്പോള്‍ എനിക്ക് 16 വയസ്സാണ് എന്നാണ് എന്റെ ഓര്‍മ്മ. എന്റെ കൂട്ടുകാരി ലക്ഷ്മി പറഞ്ഞ്. ഞാന്‍ ആദ്യമയി അവരെ കണ്ടപ്പോള്‍ തന്നെ ഞാന്‍ ആന്റീടെ ഫാന്‍ ആയി പോയി. എന്റെ സങ്കല്പത്തില്‍ ഞാന്‍ കണ്ടിരുന്ന ഒരു ബ്യൂട്ടീഷനെ ആയിരുന്നില്ല ആന്റി .എല്ലാവരിലെയും സൗന്ദര്യം മാന്ത്രിക വിരലുകള്‍ കൊണ്ട് ഏറ്റവും നന്നാക്കി കൊടുക്കുന്ന ആന്റി. ഒരു പാട് തമാശ പറയുന്ന, പൊട്ടിച്ചിരിക്കുന്ന ,ആരും ഇഷ്ടപ്പെട്ട് പോകുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.എന്റെ മുഖത്ത് അന്ന് നിറയെ കുരു ഉണ്ടായിരുന്നു.

ഷഹനാസിന്റെ sha clove Dw sha silk - ഉം മിക്‌സ് ചെയ്ത് ഇട്ടാല്‍ മതി എന്ന് ആന്റി പറഞ്ഞു. ഇടയ്ക്ക് ഒരു ക്ലീന്‍ അപ്പും.എത്ര നിര്‍ബന്ധിച്ചാലും ഫേഷ്യല്‍ ചെയ്ത് തരില്ലായിരുന്നു പാര്‍വതിക്കത് ആവശ്യമില്ല എന്ന് പറയുമായിരുന്നു.
സിനിമാ താരങ്ങളില്‍ പലരെയും ഞാന്‍ ആദ്യമായി അവിടെ വച്ചാണ് കണ്ടിട്ടുള്ളത് .പാര്‍വ്വതി, മോനിഷ തുടങ്ങി എത്രയോ പേര്‍.

അന്ന് എനിക്ക് ഒരു സ്വപ്നമുണ്ടായിരുന്നു. ആന്റീടെ ബ്യൂട്ടി പാര്‍ലറിന്റെ പ്രത്യേകതകളും, ട്രീറ്റ്‌മെന്റിന്റെ ശ്രദ്ധയും, ആന്റിടെ  ബ്രൈഡല്‍ മേക്കപ്പും ഏറ്റവും പോപ്പുലര്‍ ആകണമെന്ന്. പക്ഷേ ഇടയ്ക്ക് വച്ച് അവിടെ പോകാന്‍ തോന്നുമായിരുന്നില്ല. പല കാരണങ്ങള്‍ കൊണ്ടാണ്. പലപ്പോഴും ആന്റിയുടെ ശ്രദ്ധ കുറഞ്ഞത് പോലെയും തോന്നിയിരുന്നു.

ജീനിയസുകള്‍ക്ക് തോല്‍വി ഇല്ല എന്ന് തെളിയിച്ച് കൊണ്ട് ആന്റി ഒരു തിരിച്ച് വരവു നടത്തി. Googlle 4.7 ആണ് പാര്‍ലറിന്റെ റേറ്റിംഗ് ! എന്നല്ല ആ ബ്യൂട്ടി പാര്‍ലര്‍ പുതുക്കി പണിത് ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡര്‍ഡിലാക്കി! ഇന്നവിടെ പോയി.സന്തോഷം കൊണ്ട് എനിക്ക് കണ്ണ് നിറഞ്ഞു പോയി. 32
വര്‍ഷത്തെ ബന്ധം! ആന്റീ കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നതാണ് ബസത്തില്‍ വന്ന ഒരേ ഒരു മാറ്റം.

ഒരു ബ്യൂട്ടീഷനും ബ്യൂട്ടി പാര്‍ലറും ആയുള്ള ബന്ധമല്ല. സ്വന്തം വീട്ടില്‍ പോകുന്നത് പോലെ സ്വാതന്ത്ര്യവും സ്‌നേഹവും ലഭിക്കുന്ന ഒരിടമായാണ് എനിക്ക് അവിടം. എന്തിനും ഏതിനും വിളിക്കാവുന്ന...ചിരിച്ചും തമാശ പറഞ്ഞും സ്‌നേഹം മാത്രം തരുന്ന.. ഒരു confident human being ആണ് എനിക്ക് ആന്റി. Very Special Person.
ഏത് ഷൂട്ടിന് പോകുമ്പോഴും അവിടെ പോയിട്ട് പോയാല്‍ ഒരു കോണ്‍ഫിഡന്‍സ് ആണ്.രാജി ചേച്ചിയെ കൊണ്ടാരു ഫേഷ്യല്‍.. സൗമ്യ ,ക്ലാര, ജീന, ഷീജ.. എല്ലാവരും അനുജത്തിമാരായി പാര്‍വ്വതി ചേച്ചിയെന്ന് വിളിച്ച് കുശലം പറഞ്ഞ് കൂടെ നില്‍ക്കും. അവിടെ നിന്നിറങ്ങുമ്പോള്‍ ഒരു സന്തോഷമാ.

ഇന്നൊരു function - ന് പോകാന്‍ ആന്റി എന്നെ ഒരുക്കി.Thank you so much Autny..for being there.I am also sharing the photos of your parlour..The new look! I loved it!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com