ഇത് റസൂലിന്റെ വക പൂരം;  ദി സൗണ്ട് സ്റ്റോറിയുടെ ട്രെയിലര്‍ കാണാം 

എ ആര്‍ റഹ്മാമാനാണ് ട്രെയിലര്‍ പുറത്തുവിട്ടത്
ഇത് റസൂലിന്റെ വക പൂരം;  ദി സൗണ്ട് സ്റ്റോറിയുടെ ട്രെയിലര്‍ കാണാം 
Updated on
1 min read

തൃശൂര്‍ പൂരത്തിന്റെ ശബ്ദ വിസ്മയത്തിന്റെ കഥപറയുന്ന റസൂല്‍ പൂക്കുട്ടി ചിത്രം ദി സൗണ്ട് സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. എ ആര്‍ റഹ്മാമാനാണ് ട്രെയിലര്‍ പുറത്തുവിട്ടത്. 

റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകനായെത്തുന്നത്. തൃശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയുടെ ആശയം മുന്‍നിര്‍ത്തി പ്രസാദ് പ്രഭാകറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീതം. 

നാലു ഭാഷകളിലായി എത്തുന്ന ചിത്രം പ്രസാദ് പ്രഭാകറും പാംസ്റ്റോണ്‍ മള്‍ട്ടി മീഡിയയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. 'ഒരു കഥ സൊല്ലട്ടുമാ' എന്ന പേരിലാണ് ചിത്രത്തിന്‍റെ തമിഴ് പതിപ്പ് എത്തുന്നത്. അന്ധനായ ഒരാളുടെ തൃശൂര്‍ പൂര അനുഭവമാണ് ചിത്രം പറയുന്നതെന്നാണ് സൂചന. രാജീവ് പനക്കല്‍ നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 5ന് തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com