ഇമ്രാന്‍ ഹാഷ്മിയുടെ ചുംബനരംഗങ്ങള്‍ വീണ്ടും: ജീത്തു ജോസഫ് ചിത്രം 'ബോഡി' ട്രെയിലര്‍ പുറത്ത്

ത്രില്ലര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ ജീത്തു ജോസഫിന്റെ ബോളിവുഡ് സിനിമയും അതേരീതി പിന്തുടരുന്നതാണെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്.
ഇമ്രാന്‍ ഹാഷ്മിയുടെ ചുംബനരംഗങ്ങള്‍ വീണ്ടും: ജീത്തു ജോസഫ് ചിത്രം 'ബോഡി' ട്രെയിലര്‍ പുറത്ത്
Updated on
1 min read

ലയാളി സംവിധായകന്‍ ജീത്തു ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് 'ദി ബോഡി'. ത്രില്ലര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ ജീത്തു ജോസഫിന്റെ ബോളിവുഡ് സിനിമയും അതേരീതി പിന്തുടരുന്നതാണെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഋഷി കപൂര്‍, ഇമ്രാന്‍ ഹാഷ്മി, ശോഭിത ദുലിപാല, വേദിക എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2012ല്‍ ഇതേ പേരില്‍ റിലീസ് ചെയ്ത സ്പാനിഷ് ചിത്രത്തിന്റെ റീമേക്ക് ആണ് 'ദി ബോഡി'.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഉദ്വേഗഭരിതമായ രംഗങ്ങളാണ് തുറന്ന് കാണിക്കുന്നത്. കാണാതെ പോകുന്ന ഒരു മൃതദേഹത്തെ ചുറ്റിപ്പറ്റിയാണ് കഥ. വയാകോം 18 സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഡിസംബര്‍ 13ന് തിയേറ്ററുകളിലെത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com