ഇരുപത്തിയൊന്ന് ഗായകര്‍, നാല് പാട്ടുകള്‍; സുശീലമ്മയെ പിന്നെങ്ങനെയാണ് ആശംസിക്കേണ്ടത്..!!, വീഡിയോ

ജന്‍മദിനത്തില്‍ ഗായികയെ ആദരിച്ച് ഇരുപത്തിയൊന്ന് ഗായകര്‍ ചേര്‍ന്ന് ഒരുക്കിയ സ്‌നേഹോപഹാരമാണ് ശ്രദ്ധേയമാകുന്നത്.
ഇരുപത്തിയൊന്ന് ഗായകര്‍, നാല് പാട്ടുകള്‍; സുശീലമ്മയെ പിന്നെങ്ങനെയാണ് ആശംസിക്കേണ്ടത്..!!, വീഡിയോ
Updated on: 
1 min read

മലയാളികല്‍ക്ക് പി സുശീലയെന്നാല്‍ മലയാള ചലച്ചിത്ര ഗാനശാഖയിലെ ഏറ്റവും കരുത്തുറ്റ കാലഘട്ടത്തിലെ ഏറ്റവും മനോഹരമായ ശബ്ദ സാന്നിധ്യങ്ങളിലൊന്നാണ്. മലയാള ചലച്ചിത്ര ഗാനശാഖയിലെ ഏറ്റവും കരുത്തുറ്റ കാലഘട്ടത്തിലെ ഏറ്റവും മനോഹരമായ ശബ്ദത്തിനുടമയാണ് ഇവര്‍. 

സുശീലാമ്മ എന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന പ്രിയപ്പെട്ട പി സുശീല 84ന്റെ നിറവില്‍ എത്തിനില്‍ക്കുകയാണ്. ജന്‍മദിനത്തില്‍ ഗായികയെ ആദരിച്ച് ഇരുപത്തിയൊന്ന് ഗായകര്‍ ചേര്‍ന്ന് ഒരുക്കിയ സ്‌നേഹോപഹാരമാണ് ശ്രദ്ധേയമാകുന്നത്.

ഗായിക ശ്വേത മോഹനും സംഘവുമാണ് സുശീലാമ്മയുടെ നാല് തമിഴ് പാട്ടുകള്‍ ഉള്‍ക്കൊളളിച്ചുകൊണ്ടുള്ള അക്കപ്പെല്ല രൂപത്തില്‍ ഗാനോപഹാരം ഒരുക്കിയിരിക്കുന്നത്. സുശീലാമ്മ പിന്നണി ഗാനരംഗത്ത് 65 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ആദരം കൂടിയാണിത്. ശ്വേത, സുജാത മോഹന്‍, ഉണ്ണികൃഷ്ണന്‍, അനുരാധ ശ്രീരാം, വിജയ് യേശുദാസ്, ബെന്നി ദയാല്‍, ഹരിചരണ്‍, നരേഷ് അയ്യര്‍, ശ്രീനിവാസ് എന്നിവര്‍ക്കൊപ്പം പുതിയ ഗായകരും ഇതിന്റെ ഭാഗമായിട്ടുണ്ട്.

'ഞാന്‍ കുട്ടിക്കാലം മുതല്‍ സുശീലാമ്മയുടെ ആരാധികയാണ്. എന്റെ അമ്മ എപ്പോഴും വീട്ടില്‍ സുശീലാമ്മയുടെ പാട്ടുകള്‍ വയ്ക്കുമായിരുന്നു. ആ അതുല്യമായ ശബ്ദം പതിവായി കേട്ട് ഞാന്‍ കുറേ കാര്യങ്ങള്‍ പഠിച്ചു. സുശീലാമ്മ എന്ന ഇതിഹാസ ഗായികയ്ക്ക് ഒരു ആദരവ് നല്‍കാന്‍ ഇതിലും നല്ല സമയം വേറെയില്ല.

കാരണം ഇപ്പോള്‍ സംഗീതജീവിതത്തിന്റെ 65ാം വര്‍ഷത്തിലാണ് സുശീലാമ്മ. ഞങ്ങളെപ്പോലുള്ള യുവഗായകര്‍ക്ക് അങ്ങനെയൊരു നേട്ടത്തെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല. സുശീലാമ്മയോടുള്ള ആദരസൂചകമായി ഇപ്പോള്‍ പുറത്തിറക്കിയ ഈ ഗാനത്തില്‍ ഭാഗമായ എല്ലാ സുഹൃത്തുക്കള്‍ക്കും ഞാന്‍ നന്ദി പറയുന്നു.'- വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് ശ്വേത കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Scene
Drishyam 3
Nivin Pauly, Tovino Thomas
Guinness Pakru
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com