''ഇല്ലാ.., ചോദിക്കണ്ട, ഞാന്‍ ഇപ്പോ കെട്ടുന്നില്ല'': ആദിലിന്റെ അതിജീവനത്തൊപ്പി, വൈറല്‍

തലയില്‍ ഒരു തൊപ്പി വെച്ച സ്വന്തം ചിത്രമാണ് പങ്കുവെച്ചതെങ്കിലും ആദിലിന്റെ തൊപ്പിയാണ് ഇതിലെ ശ്രദ്ധാകേന്ദ്രം.
''ഇല്ലാ.., ചോദിക്കണ്ട, ഞാന്‍ ഇപ്പോ കെട്ടുന്നില്ല'': ആദിലിന്റെ അതിജീവനത്തൊപ്പി, വൈറല്‍
Updated on: 
1 min read

സമൂഹമാധ്യമങ്ങളില്‍ വളരെയധികം സജീവമായ താരമാണ് നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിം. നായകനായും സഹനടനായും സിനിമയിലും തിളങ്ങുന്ന താരം സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ആദില്‍ കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

തലയില്‍ ഒരു തൊപ്പി വെച്ച സ്വന്തം ചിത്രമാണ് പങ്കുവെച്ചതെങ്കിലും ആദിലിന്റെ തൊപ്പിയാണ് ഇതിലെ ശ്രദ്ധാകേന്ദ്രം. 'എന്റെ ഇളയ സഹോദരന്റെ വിവാഹത്തിനുള്ള എന്റെ അതിജീവന തൊപ്പി...അനിയന്റെ കല്യാണത്തിന്ന് എന്റെ സൈക്കളോടിക്കല്‍ മൂവ്' എന്ന തലക്കെട്ടോടെയാണ് ആദില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

തൊപ്പിയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. 'ഇല്ലാ .. ചോദിക്കണ്ട .. ഞാനിപ്പോള്‍ കെട്ടുന്നില്ല ..' വിവാഹക്കാര്യം ചോദിച്ച് എത്തുന്നവര്‍ക്ക് മുന്‍പില്‍ മുന്‍കൂര്‍ ജാമ്യം എടുത്തിരിക്കുകയാണ് ആദില്‍. സ്വന്തം ഐഡിയ തൊപ്പിയില്‍ ഡിസൈന്‍ ചെയ്തു തന്ന ഡിസൈനര്‍ സുഹൃത്ത് അനുഷയ്ക്ക് താരം നന്ദി പറയുന്നുമുണ്ട്. 

മോഹന്‍ലാല്‍ ചിത്രം ലൂസിഫറാണ് ആദിലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിജയരാജ് സംവിധാനം ചെയ്യുന്ന മുന്നറിവനിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com