ഇഷ അംബാനിയുടെ വിവാഹം ആഘോഷമാക്കി ബോളിവുഡ് സൂപ്പര്‍താരങ്ങള്‍; ആടിപ്പാടി ഷാരുഖും അമീറും സല്‍മാനും; വീഡിയോ

രാജ്യത്തെ വ്യവസായപ്രമുഖന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും ആനന്ദ പിരാമലുമായുള്ള വിവാഹം ഡിസംബര്‍ 12നാണ്
ഇഷ അംബാനിയുടെ വിവാഹം ആഘോഷമാക്കി ബോളിവുഡ് സൂപ്പര്‍താരങ്ങള്‍; ആടിപ്പാടി ഷാരുഖും അമീറും സല്‍മാനും; വീഡിയോ
Updated on
1 min read

ഉദയ്പൂര്‍; ഇന്ത്യ കണ്ട ഏറ്റവും ആഡംബര വിവാഹത്തിന് സാക്ഷിയാവുകയാണ് ഉദയ്പൂര്‍. രാജ്യത്തെ വ്യവസായപ്രമുഖന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും ആനന്ദ പിരാമലുമായുള്ള വിവാഹം ഡിസംബര്‍ 12നാണ്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ആഘോഷങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. സിനിമ രാഷ്ട്രീമേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ആഘാഷങ്ങള്‍ക്ക് എത്തിയതോടെ ആഡംബര വിവാഹത്തിന്റെ മാറ്റ് കൂടി. 

ശനിയാഴ്ച നടന്ന സന്‍ഗീത് ചടങ്ങിന് ആഘോഷമാക്കിയത് പോപ്പ് സ്റ്റാര്‍ ബിയോണ്‍സിന്റെ സംഗീത പ്രകടനമായിരുന്നു. എന്നാല്‍ ഇതില്‍ ഒതുങ്ങിയില്ല ആഘോഷം. ബോളിവുഡ് സൂപ്പര്‍താരങ്ങളായ സല്‍മാന്‍ ഖാന്‍, ഷാരുഖ് ഖാന്‍, അമീര്‍ ഖാന്‍, ഐശ്വര്യ റായ് തുടങ്ങിയവരും പരിപാടി അവതരിപ്പിച്ചു. ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ പെര്‍ഫോര്‍മന്‍സ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റാവുകയാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Viral Bhayani (@viralbhayani) on

ഭാര്യ ഗൗരി ഖാനൊപ്പമാണ് ആദ്യം ഷാരുഖ് ചുവടുവെച്ചത്. അതിന് ശേഷം ഷാരുഖിനൊപ്പം ഡാന്‍സ് കളിക്കാനായി അമീര്‍ഖാനും സ്റ്റേജില്‍ എത്തി. മറ്റൊരു വീഡിയോയില്‍ ഇഷയുടേയും സഹോദരന്‍ ആനന്ദിന്റേയും പിറകിലായി സല്‍മാന്‍ ഡാന്‍സ് കളിക്കുന്നതാണ് കാണുന്നത്. യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും ചടങ്ങില്‍ എത്തിയിരുന്നു. രാജസ്ഥാനിലെ തടാക നഗരമായ ഉദയ്പൂരിലാണ് വിവാഹം നടക്കുന്നത്. ദീപ് വീര്‍, പ്രിയങ്ക- നിക്ക് വിവാഹങ്ങള്‍ക്ക് പിന്നാലെ ഇഷയുടെ വിവാഹവും ആഘോഷമാക്കുകയാണ് ബോളിവുഡ് ലോകം.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by WeddingSutra.com (@weddingsutra) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Viral Bhayani (@viralbhayani) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com