ഇഷ ഡിയോളിന് പെണ്‍കുഞ്ഞ്; പേര് പുറത്തുവിട്ട് താരം

ഇന്നലെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ ഇഷ കുഞ്ഞിന്റെ പേര് പുറത്തുവിട്ടു
ഇഷ ഡിയോളിന് പെണ്‍കുഞ്ഞ്; പേര് പുറത്തുവിട്ട് താരം
Updated on
1 min read

മുംബൈ; ബോളിവുഡ് നടി ഇഷ ഡിയോളിനും ഭര്‍ത്താവ് ഭരത് ടക്താനിക്കും പെണ്‍കുഞ്ഞ്. ഇന്നലെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ ഇഷ കുഞ്ഞിന്റെ പേര് പുറത്തുവിട്ടു. മിരായ ടക്താനി എന്നാണ് എന്നാണ് താരപുത്രിയ്ക്ക് പേരിട്ടിരിക്കുന്നത്. ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മിരായ.

നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി എന്ന കുറിപ്പിനൊപ്പമാണ് ഇഷ മകളുടെ പേര് പുറത്തുവിട്ടത്. ജനുവരിയിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഇഷ വെളിപ്പെടുത്തിയത്. മൂത്ത മകള്‍ രാധ്യ ടക്താനിയുടെ ചിത്രത്തിനൊപ്പമായിരുന്നു സന്തോഷ വാര്‍ത്ത ആരാധകരോട് പങ്കുവെച്ചത്. തുടര്‍ന്ന് ഗര്‍ഭകാലത്തെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. 

2017 നവംബര്‍ 20 നാണ് രാധ്യ ടക്താനി ജനിച്ചത്. 2012 ലാണ് ഇഷയും ഭരതും വിവാഹിതരാകുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടും വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് വാങ്ങിയാണ് ഇഷ സിനിമയിലേക്ക് കടക്കുന്നത്. എന്നാല്‍ അമ്മ ഹേമമാലിനിയ്ക്കും അച്ഛന്‍ ധര്‍മേന്ദ്രയ്ക്കും പോലെ വലിയ ഉരങ്ങള്‍ കീഴടക്കാന്‍ ഇഷയ്ക്ക് സാധിച്ചില്ല. 25 സിനിമകളില്‍ മാത്രമാണ് ഇഷ അഭിനയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com