ഇൻസ്റ്റ​ഗ്രാമിൽ ഇനി പ്രിയ വാര്യരെ കാണില്ല; 72 ലക്ഷം ഫോളോവേഴ്സുള്ള അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് താരം

ഇന്ത്യയിലെ സൂപ്പര്‍ താരങ്ങളെ വരെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവെഴ്‌സിന്റെ എണ്ണത്തില്‍ പിന്നിലാക്കാൻ പ്രിയക്കായി
ഇൻസ്റ്റ​ഗ്രാമിൽ ഇനി പ്രിയ വാര്യരെ കാണില്ല; 72 ലക്ഷം ഫോളോവേഴ്സുള്ള അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് താരം
Updated on: 
1 min read

ഒറ്റ രാത്രികൊണ്ടായിരുന്നു പ്രിയ പ്രകാശ് വാര്യർ ലോകശ്രദ്ധ നേടുന്നത്. ഒരു ​ഗാനത്തിലെ കണ്ണിറുക്കലാണ് അവളെ അമ്പരപ്പിക്കുന്ന പ്രശസ്തിയിലേക്ക് എത്തിച്ചത്. തുടർന്ന് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ളവർ അവളെ സോഷ്യൽ മീഡിയയിൽ തിരഞ്ഞു. അവസാനം  ഇന്ത്യയിലെ സൂപ്പര്‍ താരങ്ങളെ വരെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവെഴ്‌സിന്റെ എണ്ണത്തില്‍ പിന്നിലാക്കാൻ പ്രിയക്കായി. ഇപ്പോൾ 72 ലക്ഷം ഫോളോവേഴ്സാണ് പ്രിയയ്ക്കുള്ളത്. എന്നാൽ ഇപ്പോൾ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്തിരിക്കുകയാണ് താരം. 

ലോക്കഡൗണിനെ തുടർന്ന്  സോഷ്യൽ മീഡിയയിൽ ആക്റ്റീവായിരുന്നു താരം.തന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം താരം ആരാധകർക്കായി പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രിയ ടിക് ടോക്കിലും ഒരു അക്കൗണ്ട് തുറന്നിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവായി മുന്നോട്ടു പോകുന്നതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത പിൻമാറ്റം. ഒരു ചെറിയ ബ്രേക്ക് എടുത്തതാണ് എന്നാണ് പ്രിയയുടെ വിശദീകരണം. അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തത് താത്കാലികമായാണെന്നും തിരിച്ചുവരുമെന്നും താരം വ്യക്തമാക്കി. 

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെയാണ് പ്രിയ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ​ഗാനമാണ് താരത്തിന്റെ തലവര മാറ്റിയത്. ബോളിവുഡിലും തെന്നിന്ത്യയിലുമായി നിരവധി അവസരങ്ങളാണ് ഇപ്പോൾ താരത്തെ തേടിയെത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER