'ഈ നിമിഷം... ഈയൊരൊറ്റ നിമിഷം, ഇതെന്റെ അവകാശമാണ്' പൃഥ്വിരാജും പാര്‍വ്വതിയും പ്രണയിക്കൂന്നു: മൈസ്റ്റോറിയിലെ ഗാനം

'ഈ നിമിഷം... ഈയൊരൊറ്റ നിമിഷം, ഇതെന്റെ അവകാശമാണ്' പൃഥ്വിരാജും പാര്‍വ്വതിയും പ്രണയിക്കൂന്നു: മൈസ്റ്റോറിയിലെ ഗാനം

നവാഗത സംവിധായികയായ റോഷ്ണി ദിനകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
Published on

പൃഥ്വിരാജും പാര്‍വതിയും പ്രധാനവേഷത്തിലെത്തുന്ന 'മൈസ്റ്റോറി' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. പൃഥ്വി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഗാനം പുറത്തുവിട്ടത്. 'ഹാപ്പി വേള്‍ഡ് മ്യൂസിക് ഡേ' എന്ന കാപ്ഷനോട് പാര്‍വതിയും പാട്ട് ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രകൃതിഭംഗിയേറിയ മനോഹര സ്ഥലങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം ഒരു റൊമാന്റിക് മെലഡിയാണ്. നവാഗത സംവിധായികയായ റോഷ്ണി ദിനകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ ഗാനത്തിന് ലഭിച്ച ഡിസ് ലൈക്കുകളും ട്രോളുകളും ചെറുതൊന്നമല്ല. മലയാള സിനിമാ ഗാനത്തിന് ആദ്യമായായിരുന്നു ഇത്രയും ഡിസ് ലൈക്കുകള്‍ ലഭിച്ചത്.  പൃഥ്വിരാജും പാര്‍വതിയും ചേര്‍ന്ന് അഭിനയിച്ച ഗാനത്തിന്  10ലക്ഷം ഡിസ്‌ലൈക്കുകള്‍ വന്നത്  എല്ലാവരേയും അമ്പരപ്പെടുത്തിയിരുന്നു. 

പാര്‍വതി അഭിനയിച്ച സിനിമകള്‍ കാണില്ലെന്നും സിനിമയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമെന്നായിരുന്നു ഭീഷണി. മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന് തുടര്‍ന്ന് പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഗാനത്തിന് നേരെയും ആക്രമണമുണ്ടായത്. പുതിയ ഗാനത്തോട് പ്രേഷകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com