'ഈ വര്‍ഷം എന്റേതാണ്'; കാമുകനും മക്കള്‍ക്കുമൊപ്പം സുസ്മിത സെന്നിന്റെ ന്യൂ ഇയര്‍ ആഘോഷം; വിഡിയോ

കാമുകന്‍ റോഹ്മാന്‍ ഷാവ്‌ലിനും മക്കളായ അലീഷയ്ക്കും റെന്നിയ്ക്കുമൊപ്പം ഡാന്‍സ് ചെയ്തും എക്‌സസൈസ് ചെയ്തുമാണ് ന്യൂയറിനെ താരം വരവേറ്റത്
'ഈ വര്‍ഷം എന്റേതാണ്'; കാമുകനും മക്കള്‍ക്കുമൊപ്പം സുസ്മിത സെന്നിന്റെ ന്യൂ ഇയര്‍ ആഘോഷം; വിഡിയോ
Updated on: 
1 min read

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ് സൂപ്പര്‍താരം സുസ്മിത സെന്‍. അതിനാല്‍ പുതുവര്‍ഷം സുസ്മിതയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. കുടുംബത്തിനൊപ്പമായിരുന്നു താരത്തിന്റെ ഇത്തവണത്തെ പുതുവര്‍ഷ ആഘോഷം. കാമുകന്‍ റോഹ്മാന്‍ ഷാവ്‌ലിനും മക്കളായ അലീഷയ്ക്കും റെന്നിയ്ക്കുമൊപ്പം ഡാന്‍സ് ചെയ്തും എക്‌സസൈസ് ചെയ്തുമാണ് ന്യൂയറിനെ താരം വരവേറ്റത്. 

വ്യത്യസ്തമായ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. വളരെ മികച്ച വര്‍ഷമായിരുന്നു 2019 എന്നാണ് താരം പറയുന്നത്. ഇത് തന്റെ വര്‍ഷമാണ് എന്ന ചിന്തയില്‍ മുന്നോട്ടു പോകണം എന്നും താരം കുറിച്ചു. ഹൃദയത്തില്‍ നിന്ന് ജനിച്ച വലിയ ഫാമിലിയാണ് തങ്ങളുടേതെന്നും താരം കുറിച്ചു. ആരുമില്ലെന്ന് കരുതി ഡാന്‍സ് ചെയ്യൂ എന്ന തലക്കെട്ടോടെയുള്ള നീണ്ട കുറിപ്പില്‍ മക്കള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്നതിന്റെ വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. 

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരാനുള്ള തയാറെടുപ്പിലാണ് സുസ്മിത. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് മടങ്ങിവരവ് പ്രഖ്യാപിച്ചത്. അതിനിടെ സുസ്മിതയും റോഹ്മാനും തമ്മില്‍ ഉടന്‍ വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷമാണ് 43കാരിയായ സുസ്മിതയും 28കാരനായ റോഹ്മാനും പ്രണയത്തിലാവുന്നത്. റോഹ്മാനൊപ്പമുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sushmita Sen (@sushmitasen47) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER