'ഈമാനില്‍ നിന്നകന്നു, മതവിശ്വാസത്തെ ബാധിച്ചു'; സിനിമ അഭിനയം നിർത്തി ദംഗൽ നായിക 

അഞ്ച് വർഷത്തെ അഭിനയജീവിതത്തിനാണ് നിതേശ് തിവാരിയൊരുക്കിയ ആമിര്‍ ചിത്രം ദംഗലിലൂടെ ശ്രദ്ധേയയായ സൈറ വിരാമമിടുന്നത്
'ഈമാനില്‍ നിന്നകന്നു, മതവിശ്വാസത്തെ ബാധിച്ചു'; സിനിമ അഭിനയം നിർത്തി ദംഗൽ നായിക 
Updated on
1 min read

തപരമായ വിശ്വാസങ്ങളെ ബാധിക്കുന്നുവെന്ന കാരണത്താൽ അഭിനയം നിർത്തുകയാണെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സൈറ വസീം. അഞ്ച് വർഷത്തെ അഭിനയജീവിതത്തിനാണ് നിതേശ് തിവാരിയൊരുക്കിയ ആമിര്‍ ചിത്രം ദംഗലിലൂടെ ശ്രദ്ധേയയായ സൈറ വിരാമമിടുന്നത്. 

‌സമൂഹമാധ്യമങ്ങളിലെ തന്റെ ഔദ്യോ​ഗിക അക്കൗണ്ടുകളിൽ നീണ്ട കുറിപ്പിൽ വിശദമായി കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് താരം സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പ് താനെടുത്ത ഒരു തീരുമാനം തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്നും അത് തനിക്ക് പ്രശസ്തിയും ശ്രദ്ധയും നേടിത്തന്നെന്നും പറഞ്ഞുകൊണ്ടാണ് സൈറ കുറിപ്പ് തുടങ്ങിയത്. എന്നാൽ അത്തരത്തിൽ മുന്നോട്ടുപോകുന്നതിൽ താൻ സന്തോഷവതിയല്ലെന്നും വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിച്ചെന്നും സൈറ പറയുന്നു. 

"ഈ രംഗത്തോട് ഒത്ത് പോകാന്‍ കഴിയുമെങ്കിലും ഇത് തന്റെ സ്ഥലമായി അനുഭവപ്പെട്ടില്ലെന്നാണ് സൈറയുടെ വാക്കുകൾ. ഒരുപാട് സ്നേഹവും പിന്തുണയും സിനിമാലോകത്ത് നിന്ന് ലഭിച്ചു, പക്ഷെ അതെന്നെ അറിവില്ലായ്മയിലേക്കാണ് കൂട്ടികൊണ്ടുപോയത്. ബോധപൂര്‍വമല്ലെങ്കിലും ഞാൻ എന്റെ വിശ്വാസത്തിൻ നിന്നും അകന്നു. എന്റെ മതവുമായും അള്ളാഹുവമായുള്ള എന്റെ ബന്ധത്തിനത് ഭീഷണിയായി.  ഞാന്‍ ചെയ്യുന്നത് ശരിയാണെന്നാണ് ഞാൻ വിശ്വസിച്ചത്.  ലൗകീക മോഹമങ്ങളോടുള്ള താല്‍പര്യം മൂലമായിരുന്നു എന്റെ അജ്ഞതയ്ക്ക് മാറ്റമുണ്ടാക്കാൻ ഞാൻ ശ്രമിക്കാതിരുന്നത്", സൈറ കുറിപ്പിൽ പറയുന്നു. 

ഖുറാനും അള്ളാഹുവിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളുമാണ് തന്നെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചതെന്നും സൈറ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com