ഉപ്പും മുളകും: സംവിധായകനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ടെലിവിഷന്‍ ഷോയായ ഉപ്പും മുളകും പരിപാടിയുടെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ഉപ്പും മുളകും: സംവിധായകനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
Updated on
1 min read

കോഴിക്കോട്: ടെലിവിഷന്‍ ഷോയായ ഉപ്പും മുളകും പരിപാടിയുടെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംവിധായകന്‍ തന്നെ മാനസികമായും ശാരീരികമായും അപമാനിക്കുന്നുവെന്ന് കാണിച്ച് നിഷാ സാരംഗ് പ്രമുഖ ചാനലുകള്‍ വഴി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്. 

മോശമായി പെരുമാറിയത് എതിര്‍ത്ത തന്നെ സംവിധായകന്‍ ഏറെ നാളുകളായി മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഒടുവില്‍ അകാരണമായി സീരിയലില്‍ നിന്ന് നീക്കം ചെയ്‌തെന്നും നിഷ ആരോപിച്ചിരുന്നു. നിഷയെ പിന്തുണച്ച് ചലച്ചിത്ര സംഘടനകളും പൊതുപ്രവര്‍ത്തകരും രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വനിതാ കമ്മീഷന്റെ നടപടി.

അതേസമയം, നിഷയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്നും നിഷ പരമ്പരയില്‍ തുടര്‍ന്നും അഭിനയിക്കുമെന്നുമാണ് ചാനല്‍ അധികൃതര്‍ പറഞ്ഞത്. എന്നാല്‍, സംവിധായകനെ മാറ്റാതെ പരമ്പരയില്‍ അഭിനയിക്കില്ല എന്ന നിലപാടിലാണ് നിഷ സാരംഗ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com