ഉമ്മ കിട്ടിയ ഉടനെ നാണിച്ച് മുഖമൊളിപ്പിച്ച് ഇസ: പാര്‍വ്വതിയുടെയും ടൊവിനോയുടെ മകളുടെയും രസകരമായ വീഡിയോ

കേക്ക് മുറിച്ചും പരസ്പരം 'ഹാപ്പി ന്യൂയര്‍' പറഞ്ഞുമുള്ള അവരുടെ ആഘോഷ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഉമ്മ കിട്ടിയ ഉടനെ നാണിച്ച് മുഖമൊളിപ്പിച്ച് ഇസ: പാര്‍വ്വതിയുടെയും ടൊവിനോയുടെ മകളുടെയും രസകരമായ വീഡിയോ
Updated on
1 min read

'ഉയരെ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ചുണ്ടായ പുതുവര്‍ഷാഘോഷത്തിന്റെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്. പാര്‍വതിയും ടൊവിനോ തോമസും ആസിഫ് അലിയും പ്രധാനവേഷങ്ങളിലെത്തുന്ന ഉയരെയുടെ സെറ്റിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഏറെ ആവേശത്തോടെയാണ് ആഘോഷ പരിപാടികളില്‍ പങ്കാളികളായത്. 

കേക്ക് മുറിച്ചും പരസ്പരം 'ഹാപ്പി ന്യൂയര്‍' പറഞ്ഞുമുള്ള അവരുടെ ആഘോഷ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നതിനിടെയിലാണ് ആഘോഷം സംഘടിപ്പിച്ചത്. ടൊവിനോയുടെ മകള്‍ ഇസയാണ് വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിലെ പ്രധാനതാരം. പാര്‍വതി ഉമ്മ നല്‍കുമ്പോള്‍ നാണത്തോടെ അച്ഛന് പിറകില്‍ ഒളിക്കുകയാണ് കുഞ്ഞു ഇസ.

എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന 'ഉയരെ' സംവിധാനം ചെയ്യുന്നത് നവാഗതനായ മനു അശോകനാണ്. ബോബി- സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കുന്നത്. സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേംപ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.    

ഗോപിസുന്ദറാണ് സംഗീതം നിര്‍വ്വഹിക്കുമ്പോള്‍ ഗാനരചന റഫീഖ് അഹമ്മദും ഷോബിയുമാണ് കൈകാര്യം ചെയ്യുന്നത്. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com