മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ നടിയാണ് ശരണ്യ മോഹൻ. വിവാഹത്തോടെ സിനിമ വിട്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി. ഇപ്പോഴിതാ ശരണ്യ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
കുടുംബത്തോടൊപ്പമുള്ള അവധിക്കാല ആഘോഷത്തിനിടെയുള്ള ചിത്രങ്ങളാണ് ഇവ. ഭർത്താവ് അരവിന്ദ് കൃഷ്ണനാണ് ചിത്രങ്ങൾ പകർത്തിയത്. ഉറക്ക പിച്ചിൽ എണീപ്പിച്ചു ഫോട്ടോ എടുപ്പിക്കുന്നത് എന്ത് കഷ്ടമാണ്, എന്ന് കുറിച്ചാണ് ശരണ്യ ചിത്രങ്ങളിലൊന്ന് പങ്കുവച്ചത്. ആരാധകരാകട്ടെ ഉറക്കപ്പിച്ചിലും സുന്ദരിയായിരിക്കുന്ന നടിയെ കണ്ട അതിശയത്തിലാണ്.
അടുത്തിടെ നടൻ ചിമ്പുവിനെ ഭരതനാട്യം പഠിപ്പിക്കുന്ന ശരണ്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ഈശ്വരൻ’ എന്ന ചിത്രത്തിനുവേണ്ടിയാണ് ചിമ്പു നൃത്തം പഠിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ അണിയറപ്രവർത്തകരൊന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യയും വിവാഹിതരായത്. വർക്കല ദന്തൽ കോളജ് അധ്യാപകനാണ് അരവിന്ദ്. അഭിനയത്തോട് വിടപറഞ്ഞെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശരണ്യ. വിവാഹശേഷം ശരണ്യ ഒരു നൃത്തവിദ്യാലയം തുടങ്ങുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates