എംപി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ സംഭാവന നൽകി സുമലത; മാതൃകയെന്ന് ഖുശ്ബു

സുമലതയു‌ടെ മണ്ഡലമായ മാണ്ഡ്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എംപി ഫണ്ടിൽ നിന്ന് 50 ലക്ഷവും അനുവദിച്ചു
എംപി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ സംഭാവന നൽകി സുമലത; മാതൃകയെന്ന് ഖുശ്ബു
Updated on
1 min read

പ്രധാനമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് നടിയും എംപിയുമായ സുമലത. തന്റെ എംപി ഫണ്ടിൽ നിന്നാണ് താരം പണം നൽകിയത്. കൂടാതെ കർണാടക, തെലുങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം വീതവും സംഭാവന നൽകിയിട്ടുണ്ട്. സുമലതയു‌ടെ മണ്ഡലമായ മാണ്ഡ്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എംപി ഫണ്ടിൽ നിന്ന് 50 ലക്ഷവും അനുവദിച്ചു. 

തുടർന്ന് താരത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്‍ബു രംഗത്ത് എത്തി. നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്,  നിങ്ങളൊരു മാതൃകയാവുകയാണ് എന്നാണ് ഖുശ്‍ബു പറഞ്ഞത്. ഖുശ്‍ബുവിന് നന്ദി പറഞ്ഞ് സുമലതയും രംഗത്ത് എത്തി. എംപി ഫണ്ടില്‍ നിന്നുള്ള പണമാണ്. ഒരു തരത്തിലുള്ള നിര്‍ബന്ധത്തിന്റെയും രാഷ്‍ട്രീയത്തിന്റെയും പുറത്തല്ല പണം നല്‍കിയത്. സമൂഹജീവി എന്ന നിലയില്‍ ചെയ്യേണ്ട കാര്യം മറക്കാതിരിക്കുകയെന്നും സുമലത പറഞ്ഞു.

കൊവിഡിനെതിരെ പോരാടാൻ ജനങ്ങളോട് പ്രധാനമന്ത്രി സഹകരണം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി സിറ്റിസണ്‍ അഷ്വറൻസ് ആന്റ് റിലീഫ് ഇൻ എമര്‍ജൻസി സിറ്റുവേഷൻ ഫണ്ടും (പിഎം കെയര്‍ ) പ്രഖ്യാപിച്ചിരുന്നു. നിരവധി താരങ്ങളാണ് എംപി ഫണ്ടിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com