'എങ്ങനെയാണ് കൂടുതൽ കൂടുതൽ സുന്ദരിയാകുന്നത്?' ഐശ്വര്യയോട് കൂട്ടുകാരിയുടെ ചോദ്യം (വിഡിയോ) 

പാരീസ് ഫാഷൻ വീക്കിനായി ഫ്രാൻസിലെത്തിയപ്പോഴാണ് ഐശ്വര്യ തന്റെ സുഹൃത്തിനെ കാണുന്നത്
'എങ്ങനെയാണ് കൂടുതൽ കൂടുതൽ സുന്ദരിയാകുന്നത്?' ഐശ്വര്യയോട് കൂട്ടുകാരിയുടെ ചോദ്യം (വിഡിയോ) 
Updated on: 
1 min read

ഐശ്വര്യയുടെ അടുത്ത സുഹൃത്താണ് പാരീസിലെ മോഡലായ ഇവാ ലോൻഗോറിയ. നാളുകൾക്ക് ശേഷം പ്രിയ സുഹൃത്തുക്കൾ ഒത്തുചേർന്നപ്പോഴുള്ള വിശേഷമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പാരീസ് ഫാഷൻ വീക്കിനായി ഫ്രാൻസിലെത്തിയപ്പോഴാണ് ഐശ്വര്യയും ഇവയും വീണ്ടും കണ്ടുമുട്ടിയത്. കൂട്ടുകാരിയുമായുളള കൂടിക്കാഴ്ചയുടെ വീഡിയോ ഐശ്വര്യ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

കൂട്ടുകാരിയെ ചേർത്ത് പിടിച്ച് സ്നേഹത്തോടെ ഉമ്മ വെക്കുന്ന ഐശ്വര്യയെയാണ് വിഡിയോയിൽ കാണാനാവുക. എങ്ങനെയാണ് നീ കൂടുതൽ കൂടുതൽ സുന്ദരിയാകുന്നത്? എന്ന കൂട്ടുകാരിയുടെ ചോദ്യത്തിന് ആരാണ് പറയുന്നതെന്നു നോക്കൂ എന്നായിരുന്നു ഐശ്വര്യയുടെ മറുപടി. ഇവാ നിന്നെ ഞാൻ സ്നേഹിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ഐശ്വര്യ വീഡിയോ പങ്കിട്ടിരിക്കുന്നത്. എന്നെന്നും പ്രിയപ്പെട്ടവൾ എന്നാണ് ഐശ്വര്യ കൂട്ടുകാരിയെ വിശേഷിപ്പിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Friends Reunited Love Always Eva... you’re just the warmest n sweetest ever...

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

മണിരത്നത്തിന്റെ ‘പൊന്നൈൻ സെൽവൻ’ ആണ് ഐശ്വര്യയുടെ അടുത്ത ചിത്രം. കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഡിസംബറിൽ തായ്‌ലാന്റിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇരട്ട വേഷത്തിലാണ് ഐശ്വരയ എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER