'ശരീരം മെലിയിച്ചും മുഖം മിനുക്കിയും വാക്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി'; ജന്മദിനത്തിന് മോഹന്‍ലാലിന് പരിഹാസം

'കിട്ടുന്ന എല്ലാ അവസരത്തിലും താര പരിവേഷത്തിന്റെ കാറ്റടിച്ചു കയറ്റി ഇതൊരു മഹാ സംഭവമെന്ന വിധത്തില്‍ പ്രോമോ തകര്‍ക്കുന്നുണ്ട്'
'ശരീരം മെലിയിച്ചും മുഖം മിനുക്കിയും വാക്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി'; ജന്മദിനത്തിന് മോഹന്‍ലാലിന് പരിഹാസം
Updated on: 
1 min read

മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ ജന്മദിനമാണിന്ന്. സോഷ്യല്‍ മീഡിയയില്‍ ലാലേട്ടന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകള്‍ നിറയുകയാണ്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കും തെല്ല് കുറവില്ല. മോഹന്‍ലാലിന്റെ പുത്തന്‍ മേക്ക്ഓവറാണ് പ്രധാനമായും പരിഹസിക്കപ്പെടുന്നത്. താരം ഇപ്പോള്‍ വാക്‌സ് മ്യൂസിയത്തിലെ പ്രതിമ പോലെ ആയെന്നാണ് മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റലിലെ ചീഫ് സൈക്യാട്രിസ്റ്റായ ഡോ. സി. ജെ. ജോണിന്റെ ആക്ഷേപം. 

എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും, മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടന്‍ വാക്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി. അഭിനയം കൊണ്ട് ഈ ഷേപ്പിനെ പുള്ളി അതിജീവിക്കുമോ ആവോ? എന്നാണ് ഡോ. ജോണ്‍ ചോദിക്കുന്നത്. കിട്ടുന്ന എല്ലാ അവസരത്തിലും താര പരിവേഷത്തിന്റെ കാറ്റടിച്ചു കയറ്റി ഇതൊരു മഹാ സംഭവമെന്ന വിധത്തില്‍ പ്രോമോ തകര്‍ക്കുന്നുണ്ടെന്നും താരത്തിന്റെ വമ്പന്‍ പടത്തിനായി കാത്തിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേരെടുത്ത് പറയാതെയാണ് പരിഹാസം. 

ഡോ. സി. ജെ. ജോണിന്റെ  ഫേയ്‌സ്ബുക് പോസ്റ്റ്

അഭിനയം തൊഴിലാക്കിയവര്‍ക്ക് ഫിഗര്‍ നില നിര്‍ത്തേണ്ടത് ആവശ്യമാണ്. നായികാ നായക വേഷങ്ങള്‍ കൈയ്യാളുന്നവര്‍ യൗവ്വനം തോന്നിപ്പിക്കുന്ന വിധത്തില്‍ പ്രായത്തെ ഒളിപ്പിക്കണം.അമിതാബ് ബച്ചനെ പോലെ പ്രായത്തിനു ചേര്‍ന്ന വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വേറൊരു തലത്തിലുള്ള ഉത്കൃഷ്ട മനസ്ഥിതി വേണം.പേശി ചുളിവ് മാറ്റുന്ന കുത്തി വയ്‌പ്പെടുത്തും ,കൊഴുപ്പ് കുത്തി കളഞ്ഞുമൊക്കെ മുഖം ശരിയാക്കും,വയറു കുറയ്ക്കാനും ,വണ്ണം മിതപ്പെടുത്താനും ശസ്ത്രക്രിയ മുതല്‍ വ്യായാമം വരെയുണ്ട്.പ്രേക്ഷകരെ സന്തോഷിപ്പിക്കാനും സ്വന്തം മനസ്സില്‍ ഉള്ള ബോഡി ഇമേജ് അനുസരിച്ചു ശരീരത്തെ രൂപപ്പെടുത്താനും സൂപ്പര്‍ താരങ്ങള്‍ പെടാപ്പാടു പെടുന്നുണ്ട്. എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും,മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടന്‍ വാക്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി.അഭിനയം കൊണ്ട് ഈ ഷേപ്പിനെ പുള്ളി അതിജീവിക്കുമോ ആവോ?ശരീരം മെലിഞ്ഞതായി ഒരു ലക്ഷണവും കാണാനുമില്ല.ഈ കക്ഷിയുടെ വമ്പന്‍ പടത്തിനായി കാത്തിരിക്കാം. കിട്ടുന്ന എല്ലാ അവസരത്തിലും താര പരിവേഷത്തിന്റെ കാറ്റടിച്ചു കയറ്റി ഇതൊരു മഹാ സംഭവമെന്ന വിധത്തില്‍ പ്രോമോ തകര്‍ക്കുന്നുണ്ട്.നന്നായി വരട്ടെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER