'എട്ട് വര്‍ഷം! ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ?' ഇത്രയും നാള്‍ ഒപ്പം നിന്നതിന് അമാലിന് നന്ദിപറഞ്ഞ് ദുല്‍ഖര്‍ 

ഏറ്റവും മികച്ച മനുഷ്യനാകാൻ അമാൽ തന്നെ പ്രേരിപ്പിക്കുന്നുവെന്നും ദുൽഖർ പറയുന്നു
'എട്ട് വര്‍ഷം! ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ?' ഇത്രയും നാള്‍ ഒപ്പം നിന്നതിന് അമാലിന് നന്ദിപറഞ്ഞ് ദുല്‍ഖര്‍ 
Updated on
1 min read

ലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന്റേയും ഭാര്യ അമാൽ സൂഫിയയുടേയും എട്ടാം വിവാഹ വാർഷികമാണ് ഇന്ന്. വിവാഹവാർഷികം പ്രമാണിച്ച് ഭാര്യയെക്കുറിച്ചുള്ള മനോഹര വാക്കുകൾ കുറിച്ചിരിക്കുകയാണ് താരം. 

എട്ടുവർഷമായെന്ന് ആരെങ്കിലും വിശ്വസിക്കുമോ എന്ന് ചോദിച്ചുകൊണ്ടാണ് ദുൽഖർ പോസ്റ്റ് തുടങ്ങുന്നത്. ഇത്രയും ദീര്‍ഘകാലം തനിക്കൊപ്പം നിന്നതിന് അമാലിന് നന്ദികുറിച്ച താരം മകൾ മറിയത്തിന്റെ മമ്മയായതിനും, സഹോദരിയുടെ മക്കൾക്ക് അമ്മായിയായതിനും എല്ലാർക്കും പ്രിയപ്പെട്ട അമ്മു ആയതിനും അമാലിനോട് നന്ദി പറയുകയാണ്. ഏറ്റവും മികച്ച മനുഷ്യനാകാൻ അമാൽ തന്നെ പ്രേരിപ്പിക്കുന്നുവെന്നും ദുൽഖർ പറയുന്നു.

2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. 2017 മെയിലാണ് മകൾ മറിയം അമീറ ജനിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com