'എനിക്കിങ്ങനെ ഒരു അസിസ്റ്റന്റ് ഇല്ല', വ്യാജനെ കൈയ്യോടെ പിടിച്ച് ജൂഡ് ആന്റണി; കുടുക്കിയത് അപർണ 

സ്‌ക്രീന്‍ഷോട്ട് സഹിതം വ്യക്തിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ജൂഡ്
'എനിക്കിങ്ങനെ ഒരു അസിസ്റ്റന്റ് ഇല്ല', വ്യാജനെ കൈയ്യോടെ പിടിച്ച് ജൂഡ് ആന്റണി; കുടുക്കിയത് അപർണ 
Updated on
1 min read

ന്റെ അസിസ്റ്റന്റെന്ന പേരില്‍ ഇമെയില്‍ സന്ദേശമയച്ച വ്യാജനെ കൈയോടെ പിടികൂടി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. നടി അപര്‍ണ ബാലമുരളിയ്ക്ക് ലഭിച്ച വ്യാജ സന്ദേശമാണ് ജൂഡ് പുറത്തുവിട്ടത്. സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം വ്യക്തിയുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിക്കൊണ്ടാണ് ജൂഡിന്റെ പോസ്റ്റ്. 

"എന്റെ അസിസ്റ്റന്റ് എന്നു തെറ്റിദ്ധരിപ്പിച്ച് സിനിമാമേഖലയിലെ പ്രമുഖര്‍ക്ക് ഇമെയിലുകള്‍ അയയ്ക്കുന്ന ഒരു കള്ളന്‍ ഇറങ്ങിയിട്ടുണ്ട്. എനിക്കിങ്ങനെ ഒരു സംവിധാന സഹായിയില്ല", ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ തന്നെ നേരിട്ട് അറിയിക്കണമെന്നും ജൂഡ് ആവശ്യപ്പെട്ടു. അപര്‍ണ അയച്ചു കൊടുത്ത സ്‌ക്രീന്‍ഷോട്ടുകളും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. 

ബാബു ജോസഫ് എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. താന്‍ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ സംവിധാന സഹായിയാണെന്നും അദ്ദേഹം പുതിയൊരു സിനിമ ചെയ്യാനുള്ള പ്ലാനിലാണെന്നും പറഞ്ഞുകൊണ്ടാണ് ഇമെയിൽ. സിനിമയിലെ ഒരു കഥാപാത്രമാകാൻ അനുപമ അനുയോജ്യയാണെന്ന് സന്ദേശത്തിലൂടെ അറിയിച്ചു. അപര്‍ണയുടെ കോണ്‍ടാക്ട് നമ്പറിനായി അമ്മ സംഘടനയില്‍ അന്വേഷിച്ചപ്പോള്‍ അതില്‍ അംഗമല്ലെന്നാണ് മറുപടി ലഭിച്ചതെന്നും അതിനാല്‍ ഫോണ്‍ നമ്പര്‍ മെയില്‍ ചെയ്യൂവെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടു. സിനിമയെക്കുറിച്ചും ഡേറ്റ് സംബന്ധിച്ച മറ്റ് വിവരങ്ങളും ഫോണിൽ സംസാരിക്കാമെന്നായിരിന്നു സന്ദേശത്തിൽ. 

'ജൂഡ് ചേട്ടന്റെ കൈയില്‍ എന്റെ നമ്പര്‍ ഉണ്ട്, അദ്ദേഹത്തില്‍ നിന്നും വാങ്ങൂ' എന്നാണ് അപര്‍ണ മറുപടി നല്‍കിയത്. സംഭവം ജൂഡിനോട് ചോദിച്ച് കൃ‌ത്യത വരുത്താൻ ശ്രമിച്ചപ്പോഴാണ് വ്യാജ സന്ദേശമാണെന്ന് വ്യക്തമായത്. ഇതോടെ സംഭവം പുറത്തുവിടുകയായിരുന്നു ജൂഡ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com