'എനിക്കേ പറയാന്‍ പറ്റൂ, കുഞ്ഞാലി വരും'; മരക്കാര്‍ പുതിയ ടീസര്‍

മാര്‍ച്ച് 26നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്
'എനിക്കേ പറയാന്‍ പറ്റൂ, കുഞ്ഞാലി വരും'; മരക്കാര്‍ പുതിയ ടീസര്‍
Updated on: 
1 min read

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മാര്‍ച്ച് 26നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. അതിനിടെ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മോഹന്‍ലാല്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം താരസുന്ദരിമാരായ മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് എന്നിവരേയും ട്രെയിലറില്‍ കാണാം.

ആന്റണി പെരുമ്പാവൂറിന്റെ കഥാപാത്രത്തിലൂടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യം വരുന്ന ട്രെയിലറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടമാണ് കാണിക്കുന്നത്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെല്ലാം മിന്നിമറയുന്നുണ്ട്. 

പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. രാജ്യത്തെ 5000 സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com