

കന്നഡ സൂപ്പർതാരം ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണമേൽപ്പിച്ച ആഘാതത്തിൽ നിന്ന് തെന്നിന്ത്യൻ സിനിമ ലോകം ഇതുവരെ മുക്തരായിട്ടില്ല. ഇപ്പോൾ ചിരഞ്ജീവിയുടെ വേർപാട് സഹിക്കാനാവാതെ സഹോദരനും നടനുമായ ധ്രുവ സർജ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് വൈറലാവുന്നത്. നീ ഇല്ലാതെ പറ്റുന്നില്ല എന്നാണ് ചേട്ടനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.
എന്റെ അണ്ണൻ, എന്റെ ലോകം, നിന്നെ തിരികെ വേണം, നീയില്ലാതെ പറ്റുന്നില്ല- ധ്രുവ കുറിച്ചു. ചിരഞ്ജീവിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും ധ്രുവ പങ്കുവെച്ചിട്ടുണ്ട്.
അവസാനമായി ചിരഞ്ജീവി സർജ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതും സഹോദരങ്ങൾക്കൊപ്പമുള്ള ചിത്രമായിരുന്നു. അന്നും ഇന്നും ഞങ്ങൾ ഒരുപോലെയല്ലേ എന്ന കുറിപ്പോടെ താരം പങ്കുവച്ച ചിത്രം പിന്നീട് ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. 39 കാരനായ ചിരഞ്ജീവി ഹൃദയസ്തംഭനത്തെ തുടർന്നാണ് മരിച്ചത്. നടി മേഘ്ന രാജാണ് ഭാര്യ. ഇപ്പോൾ മൂന്ന് മാസം ഗർഭിണിയാണ് മേഘ്ന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates