'എനിക്ക് സഹിക്കാൻ കഴിയുന്നില്ല' ; നാൽവർ സംഘത്തിന്റെ ഓർമ്മയിൽ കരീന

ഈ ദിവസങ്ങളിൽ ഏറ്റവുമധികം മിസ് ചെയ്യുന്നത് തന്റെ ന്ലാ‍വർ സംഘത്തെയാണെന്ന് കരീന
'എനിക്ക് സഹിക്കാൻ കഴിയുന്നില്ല' ; നാൽവർ സംഘത്തിന്റെ ഓർമ്മയിൽ കരീന
Updated on: 
1 min read

കരീന കപൂര്‍, കരീഷ്മ കപൂര്‍, മലൈക അറോറ, അമൃത അറോറ എന്നിവര്‍ അടങ്ങുന്ന നാല്‍വര്‍ സംഘം ബോളിവുഡിലെ അടുത്ത ചങ്ങാതിമാരാണ്. നാലുപേരും ഒന്നിച്ചുള്ള യാത്രകളും അവധി ആഘോഷങ്ങളുമൊക്കെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുമുണ്ട്. എന്നാലിപ്പോള്‍ ലോക്ക്ഡൗണ്‍ ആയതുകൊണ്ടുതന്നെ ഇവരെല്ലാം നാലിടത്തായി. കരീനയാകട്ടെ ഈ ദിവസങ്ങളില്‍ ഏറ്റവും മിസ് ചെയ്യുന്നതും തന്റെ നാല്‍വര്‍ സംഘത്തെ തന്നെയാണ്. 

"നാല് പേരും ഒന്നിച്ചുള്ള ഒരു മേശയില്‍ നിന്ന് നമ്മളിപ്പോള്‍ നാല് വെവ്വേറെ മേശകളിലേക്ക് എത്തി. ഇത്രയധികം നാള്‍ എന്റെ ഗേള്‍ ഗാങ്ങില്‍ നിന്ന് മാറിനില്‍ക്കുന്നത് സഹിക്കാന്‍ പറ്റുന്നില്ല...", ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കരീന കുറിച്ചു. നാല് പേരും ഒന്നിച്ച് ഭക്ഷണം കഴിച്ച് മടങ്ങുന്ന ഒരു ചിത്രമാണ് ഇതോടൊപ്പം താരം പങ്കുവച്ചിരിക്കുന്നത്. എല്ലാവരെയും ഒന്നിച്ച് കാണാന്‍ കഴിഞ്ഞത് ആരാധകരെയും ഏറെ സന്തോഷിപ്പിച്ചു. 

ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുള്ള കരീന സെയിഫിനും തൈമൂറിനും ഒപ്പമുള്ള ഒരു ത്രോബാക്ക് ചിത്രവും ഈ ദിവസങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു.  പാസ്ത കൊണ്ട തൈമൂര്‍ ഉണ്ടാക്കികൊടുത്ത മാല അണിഞ്ഞുള്ള കരീനയുടെ ചിത്രവും ഏറെ ശ്രദ്ധനേടി. ഈസ്റ്റര്‍ ബണ്ണിയേപ്പോലെ തൈമൂറിനെ ഒരുക്കിയതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

My Easter bunnies for life Happy Easter everyone... #StayHome #StaySafe

A post shared by Kareena Kapoor Khan (@kareenakapoorkhan) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER