'എന്തിന് ഇത്ര സെക്‌സിയായി ഞങ്ങളെ വേദനിപ്പിക്കുന്നു', റായ് ലക്ഷ്മിയുടെ ബിക്കിനി ചിത്രത്തിന് ആരാധകന്റെ കമന്റ്; മറുപടി നല്‍കി താരം 

ബീച്ചില്‍ ബിക്കിനിയില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രം ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് നേടിയിരിക്കുന്നത്
'എന്തിന് ഇത്ര സെക്‌സിയായി ഞങ്ങളെ വേദനിപ്പിക്കുന്നു', റായ് ലക്ഷ്മിയുടെ ബിക്കിനി ചിത്രത്തിന് ആരാധകന്റെ കമന്റ്; മറുപടി നല്‍കി താരം 
Updated on
1 min read

ബിക്കിനി ധരിച്ചുള്ള നടി റായ് ലക്ഷ്മിയുടെ ചിത്രം കണ്ട് വീണ്ടും അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ബീച്ചില്‍ ബിക്കിനിയില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രം ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് നേടിയിരിക്കുന്നത്. സന്തോഷം തിരമാലയായി വരും എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ ലുക്കിനെ പുകഴ്ത്തിയും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ നിറയുന്നത്.
 
എന്നാല്‍ ചിത്രം കണ്ട് താരത്തെ അണ്‍ഫോളോ ചെയ്യാനൊരുങ്ങിയ ഒരു ആരാധകന് റായ് ലക്ഷ്മി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇത്തരം സെക്‌സി ചിത്രങ്ങള്‍ ഇട്ട് എന്തിനാണ് ഞങ്ങളെ പീഡിപ്പിക്കുന്നത്, ഞാന്‍ നിങ്ങളെ അണ്‍ഫോളോ ചെയ്യുകയാണ് എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയായി അങ്ങനെ ചെയ്താല്‍ ഞാനിപ്പോള്‍ എന്റെ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്യും എന്നായിരുന്നു റായ് ലക്ഷ്മിയുടെ മറുപടി. 

മുമ്പും നിരവധി ബിക്കിനി ചിത്രങ്ങള്‍ റായ് ലക്ഷ്മി പോസ്റ്റ് ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം വിമര്‍ശനവുമായി നിരവധിപ്പേര്‍ താരത്തെ വളഞ്ഞിട്ടുമുണ്ട്. സിനിമയില്ലാത്തതുകൊണ്ട് ശ്രദ്ധനേടാനാണ് താരം ഇത്തരത്തില്‍ ചെയ്യുന്നതെന്നെല്ലാമാണ് ആക്ഷേപം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com