''എന്നാപ്പിന്നെ നമുക്ക് മാവോയിസ്റ്റ് വരുന്നുണ്ടോ എന്ന് നോക്കാം'': പ്രേക്ഷകരെ ത്രസിപ്പിച്ച ആ മാസ് രംഗമിതാ

ഇപ്പോള്‍ ഉണ്ടയിലെ മാസ് രംഗങ്ങളിലൊന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.
''എന്നാപ്പിന്നെ നമുക്ക് മാവോയിസ്റ്റ് വരുന്നുണ്ടോ എന്ന് നോക്കാം'': പ്രേക്ഷകരെ ത്രസിപ്പിച്ച ആ മാസ് രംഗമിതാ
Updated on
1 min read

തിയേറ്ററുകളില്‍ നിറഞ്ഞോടിയ, പ്രേക്ഷക പ്രശംസ ഒരുപാട് പിടിച്ച്പറ്റിയ മാസ് ചിത്രമാണ് 'ഉണ്ട'. മമ്മൂട്ടിയും ഒരു സംഘം പൊലീസുകാരും ബസ്തറിലെ മാവോയിസ്റ്റ് മേഖലയില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോകുന്നതും അവിടെയുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 

ഇപ്പോള്‍ ഉണ്ടയിലെ മാസ് രംഗങ്ങളിലൊന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. സിനിമയുടെ അവസാന ഭാഗങ്ങളില്‍ ഒരു സീനാണ് ഇപ്പോള്‍ യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. ഇത് കണ്ടാല്‍ കാണാത്ത ഭാക്കിയുള്ള ആളുകള്‍ കൂടി സിനിമ കാണുമെന്നുറപ്പ്.

അതിഭാവുകത്വങ്ങളില്ലാതെ, വളരെ സ്വാഭാവികതയോടെ പൊലീസുകാരുടെ ജീവിതക്കാഴ്ചകള്‍ പകര്‍ത്തിയ ചിത്രം സംവിധാനം ചെയ്തത് ഖാലിദ് റഹ്മാനാണ്. ഹര്‍ഷാദ് ആയിരുന്നു തിരക്കഥ. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ഗോകുലന്‍, ലുക്ക്മാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com