'എന്നെത്തന്നെ വിശ്വാസമില്ലാതിരുന്നപ്പോൾ പ്രചോദനമായത് ഈ വാക്കുകൾ'; ഋഷി കപൂറിനെക്കുറിച്ച് പ്രിയ വാര്യർ 

പ്രിയയെ പ്രശംസിച്ച് ഋഷി കപൂർ എഴുതിയ ട്വീറ്റ് പങ്കുവച്ചായിരുന്നു നടിയുടെ വാക്കുകൾ
'എന്നെത്തന്നെ വിശ്വാസമില്ലാതിരുന്നപ്പോൾ പ്രചോദനമായത് ഈ വാക്കുകൾ'; ഋഷി കപൂറിനെക്കുറിച്ച് പ്രിയ വാര്യർ 
Updated on
1 min read

ന്തരിച്ച ബോളിവുഡ് നടൻ ഋഷി കപൂറിനെ അനുസ്മരിച്ച് നടി പ്രിയ വാര്യർ. ഋഷി കപൂർ തനിക്ക് നൽകിയ പ്രചോദനം വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ലെന്ന് കുറിച്ചാണ് താരത്തിനോടുള്ള ആദരവ് പ്രിയ പങ്കുവച്ചത്. 

പ്രിയയെ പ്രശംസിച്ച് 2018ൽ ഋഷി കപൂർ എഴുതിയ ട്വീറ്റ് പങ്കുവച്ചായിരുന്നു നടിയുടെ വാക്കുകൾ. അഡാറ് ലൗ എന്ന സിനിമയിലെ ഗാനവും ടീസറും തരംഗമാകുന്ന സമയത്താണ് പ്രിയയ്ക്ക് ആശംസകൾ നേർന്ന് നടൻ ഋഷി കപൂർ ട്വീറ്റ് കുറിച്ചത്. നാളത്തെ വലിയൊരു നായികയാകും ഈ പെൺകുട്ടി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയയുടെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റ്. മനോഹരമായ മുഖഭാവങ്ങും നിഷ്കളങ്കമായ പുഞ്ചിരിയുമാണ് പ്രിയയുടെ പ്രത്യേകതയെന്ന് ഋഷി കപൂർ പറയുന്നു. എന്റെ കാലത്ത് എന്തുകൊണ്ട് നീ വന്നില്ലെന്ന് തമാശയായി ട്വീറ്റിൽ കുറിക്കുകയും ചെയ്തു അദ്ദേഹം. 

ഋഷി കപൂറിന്റെ വാക്കുകൾക്ക് തന്റെ ജീവിതത്തിൽ വലിയ വിലയുണ്ടെന്നും സ്വയം വിശ്വാസമില്ലാതിരുന്ന സമയങ്ങളിൽ അത് തനിക്ക് പ്രചോദനമായിട്ടുണ്ടെന്നും നടി പറഞ്ഞു.‘അങ്ങയുടെ കാലത്ത് ജീവിച്ച് ഒരുനോക്ക് കാണുവാൻ ഞാൻ ആഗ്രഹിച്ചുപോകുന്നു. ആദരാഞ്ജലികൾ.’–നടന്റെ വിയോ​ഗവാർത്തയ്ക്ക് പിന്നാലെ പ്രിയ കുറിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com