'എന്നേക്കാള്‍ സ്‌നേഹം പുള്ളിക്ക് എന്റെ കുഞ്ഞിനോടാണ്'; ജാനിനെക്കുറിച്ച് വെളിപ്പെടുത്തി ആര്യ 

ആര്യ ജാന്‍ എന്ന് പറഞ്ഞത് കാമുകനെ കുറിച്ചാണെന്നാണ് സോഷ്യല്‍ ലോകത്തെ കണ്ടെത്തല്‍
'എന്നേക്കാള്‍ സ്‌നേഹം പുള്ളിക്ക് എന്റെ കുഞ്ഞിനോടാണ്'; ജാനിനെക്കുറിച്ച് വെളിപ്പെടുത്തി ആര്യ 
Updated on
1 min read

പ്രമുഖ റിയാലിറ്റി ഷോയില്‍ മല്‍സരാര്‍ത്ഥിയാണ് നടിയും അവതാരകയുമായ ആര്യ. കോമഡി പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരം ഇപ്പോള്‍ മികച്ച പ്രകടനത്തിലൂടെ ബിഗ് ബോസ് ഷോ ജയിക്കാനുള്ള പോരാട്ടത്തിലാണ്. എന്നാല്‍ റിയാലിറ്റി ഷോയില്‍ ആര്യ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മാറി ഒരു വീടിനുള്ളില്‍ സഹമല്‍സരാര്‍ത്ഥികളോടൊപ്പം താമസിച്ചാണ് ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കുന്നത്. അതുകൊണ്ടുതന്നെ ഷോ തുടങ്ങി ഏകദേശം രണ്ടാഴ്ചയോളം പിന്നിട്ടപ്പോള്‍ തങ്ങള്‍ ഏറ്റവുമധികം മിസ് ചെയ്യുന്നത് എന്താണെന്ന് തുറന്നുപറയാന്‍ മല്‍സരാര്‍ത്ഥികള്‍ക്ക് അവസരം നല്‍കി. ഈ സമയം ആര്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. 

താന്‍ ഏറ്റവുമധികം മിസ് ചെയ്യുന്നത് അച്ഛനെയാണെന്ന് പറഞ്ഞാണ് ആര്യ തുടങ്ങിയത്. അച്ഛന്റെ മരണഷശേഷം ആ വിടവ് തനിക്ക് എപ്പോഴുമുണ്ടെന്നും എന്നാല്‍ അച്ഛന്‍ കൂടെയുണ്ടെന്ന ചിന്തയാണ് മുന്നോട്ട് നയിക്കുന്നതെന്നും ആര്യ പറഞ്ഞു. ആര്യ ഏറ്റവുമധികം മിസ് ചെയ്യുന്ന മറ്റൊരാള്‍ മകള്‍ റോയ ആണ്. എട്ട് വര്‍ഷം മുന്‍പ് തനിക്ക് കിട്ടിയ സ്വത്താണ് മകളെന്നും തന്റെ ജീവിനാണ് അവളെന്നും ആര്യ പറഞ്ഞു. പിന്നാലെയായിരുന്നു ആര്യയുടെ വെളിപ്പെടുത്തല്‍. 'മറ്റൊരാളെകൂടെ ഞാന്‍ മിസ് ചെയ്യുന്നുണ്ട്. എന്നേക്കാളും സ്‌നേഹം പുള്ളിക്ക് എന്റെ കുഞ്ഞിനോടാണ്, എനിക്ക് അതില്‍ കൂടുതലൊന്നും ചോദിക്കാനില്ല. ആളുടെ പേര് ഞാന്‍ പറയില്ല', ആര്യ പറഞ്ഞു.

അദ്ദേഹത്തിന്റെ കൂടി സ്വകാര്യതയെ മാനിച്ച് ആ പേര് താനിപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും ഷോയില്‍ നിന്ന് പുറത്തിറങ്ങിയാലുടന്‍ ആളാരാണെന്ന് പറയുമെന്നും ആര്യ അറിയിച്ചു. "ഞാന്‍ 'ജാന്‍' എന്നാണ് വിളിക്കുന്നത്. എന്റെ ജാനിനെയും ഇവിടെ ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നുണ്ട്".

ആര്യ ജാന്‍ എന്ന് പറഞ്ഞത് കാമുകനെ കുറിച്ചാണെന്നാണ് സോഷ്യല്‍ ലോകത്തെ കണ്ടെത്തല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mammootty and Cochin Haneefa
Pallichattambi
Neeraj Madhav
Narayani Shastri
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com