എന്റെ ഇഷ്ട സംവിധായകൻ, ഒപ്പം അച്ഛനും; ഓർമ്മച്ചിത്രം പങ്കുവെച്ച് ശോഭന

ഇപ്പോൾ സോഷ്യൽ മീഡിയയിലും താരം ആക്റ്റീവാണ്
sobhana
sobhana
Updated on: 
1 min read

ഒരു കാലത്ത് തെന്നിന്ത്യയിൽ നിറഞ്ഞു നിന്നിരുന്ന ശോഭന സിനിമവിട്ട് ഡാൻസും കുടുംബവുമായി ചുരുങ്ങിയിട്ട് നാളുകളായി. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിലും താരം ആക്റ്റീവാണ്. കഴിഞ്ഞ ദിവസം ഫേയ്സ്ബുക്ക് ലൈവിൽ എത്തി ആരാധകരോട് ഏറെ നേരം ശോഭന സംസാരിച്ചിരുന്നു. ഇപ്പോൾ തന്റെ ഇഷ്ട സംവിധായകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശോഭന. 

പ്രശസ്ത സംവിധായകൻ ഭരതനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ശോഭനയുടെ അച്ഛനും ചിത്രത്തിലുണ്ട്. തന്റെ ഇഷ്ടസംവിധായകനൊപ്പം എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലമ്പ് എന്ന സിനിമയുടെ  ലൊക്കേഷനിൽ നിന്നെടുത്ത ചിത്രമാണിത്. 1986ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രത്തിൽ റഹ്മാൻ, തിലകൻ, നെടുമുടി വേണു എന്നിവരായിരുന്നു മറ്റു താരങ്ങൾ.

 
 
 
 
 
 
 
 
 
 
 
 
 

With favourite director Bharatan sir and achchan

A post shared by Shobana Chandrakumar (@shobana_danseuse) on

ദിവസം ഫേയ്സ്ബുക്ക് ലൈവിൽ വന്നപ്പോഴും തന്റെ ഇഷ്ട സംവിധായകനെക്കുറിച്ച് ശോഭന പറഞ്ഞിരുന്നു. ഇഷ്ട‌ നടൻ തിലകനാണെന്നും താരം പറഞ്ഞിരുന്നു. കൂടാതെ മമ്മൂട്ടിയുമായും മോഹൻലാലുമായുമുള്ള ബന്ധത്തെക്കുറിച്ചും താരം വാചാലയായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER