'എന്റെ കാറിന് മുന്നില്‍ നിന്ന് മാറൂ, എനിക്ക് പോകണം'; വൈറലായി അബ്‌റാമിന്റെ വിഡിയോ

ക്യാമറക്കൂട്ടത്തോട് തന്റെ കാറിന്റെ മുന്നില്‍ നിന്ന് മാറാന്‍ ആവശ്യപ്പെടുന്ന അബ്‌റാമിന്റെ വിഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്
'എന്റെ കാറിന് മുന്നില്‍ നിന്ന് മാറൂ, എനിക്ക് പോകണം'; വൈറലായി അബ്‌റാമിന്റെ വിഡിയോ
Updated on
1 min read

സൂപ്പര്‍താരം ഷാരുഖ് ഖാന്റെ മകന്‍ അബ്‌റാമിന് ആരാധകര്‍ ഏറെയാണ്. താരപുത്രന്‍ എത്തുന്ന സ്ഥലങ്ങളിലെല്ലാം പാപ്പരാസികളുടെ തള്ളിക്കയറ്റമാണ്. എന്നാല്‍ തന്റെ മുഖം ക്യാമറയില്‍ പതിയുന്നത് അബ്‌റാമിന് അത്ര ഇഷ്ടമല്ല. പലപ്പോഴും ഇത് താരപുത്രന്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് അബ്‌റാമിന്റെ ഒരു വിഡിയോ ആണ്. ക്യാമറക്കൂട്ടത്തോട് തന്റെ കാറിന്റെ മുന്നില്‍ നിന്ന് മാറാന്‍ ആവശ്യപ്പെടുന്ന അബ്‌റാമിന്റെ വിഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

റാണി മുഖര്‍ജിയുടെ മകള്‍ അദിരയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അബ്‌റാം. തന്റെ കാറിന്റെ ചുറ്റും കൂടിനില്‍ക്കുന്നവരോട് കൈകൊണ്ട് മാറാന്‍ ആവശ്യപ്പെടുകയാണ് കുട്ടിത്താരം. കൂടാതെ ക്യാമറ ഫഌഷില്‍ നിന്ന് മുഖം മറയ്ക്കുന്നതും വിഡിയോയിലുണ്ട്. ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ നിരവധി താരങ്ങളുടെ മക്കളാണ് പങ്കെടുത്തത്.

ഷാരുഖ് ഖാനൊപ്പം അബ്‌റാമിനെ പല സ്ഥലങ്ങളിലും കാണാറുണ്ട്. അപ്പോഴെല്ലാം ക്യാമറയില്‍ തന്റെ മുഖം പതിയാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. കൂടാതെ ഐശ്വര്യ റായുടെ മകള്‍ ആരാധ്യയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ തന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നവരോട് നോ പിക്‌ചേഴ്‌സ് എന്നു പറഞ്ഞത് വൈറലായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com