എന്റെ ചിരിക്ക് പിന്നിലെ കാരണം; അമ്മയെ ഓര്‍ത്ത് ജാന്‍വിയുടെ കുറിപ്പ് 

ശ്രീദേവിയുടെ ഓര്‍മയില്‍ മകളും നടിയുമായ ജാന്‍വി കപൂര്‍ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്
എന്റെ ചിരിക്ക് പിന്നിലെ കാരണം; അമ്മയെ ഓര്‍ത്ത് ജാന്‍വിയുടെ കുറിപ്പ് 
Updated on: 
1 min read

ഇന്ത്യന്‍ സിനിമാ ലോകത്തെ ഒന്നാകെ നടുക്കിയ വേര്‍പാടായിരുന്നു നടി ശ്രീദേവിയുടേത്. ആ മരണവും അവസാന ചിത്രങ്ങളും മങ്ങാതെ കണ്‍മുന്നില്‍ നില്‍ക്കുമ്പോഴും വേര്‍പാടിന്റെ ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ശ്രീദേവിയുടെ ഓര്‍മയില്‍ മകളും നടിയുമായ ജാന്‍വി കപൂര്‍ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

എന്റെ ഹൃദയം എപ്പോഴും ഭാരമേറിയതായിരിക്കും. എങ്കിലും ഞാനെപ്പോഴും ചിരിക്കും കാരണം അതിനകത്ത് അമ്മയാണ്, ജാന്‍വി കുറിച്ചു. വൈകാരികമായ ആ കുറിപ്പിന് നിറകണ്ണുകളോടെയുള്ള മറുപടിയാണ് ആരാധകര്‍ നല്‍കുന്നത്. 

ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിനായി ഏറെ കാത്തിരുന്ന ശ്രീദേവിക്ക് പക്ഷെ മകളെ ബിഗ് സ്‌ക്രീനില്‍ നായികയായി കാണാനുള്ള സ്വപ്‌നം സഫലമാക്കാനായില്ല. 2018 ഫെബ്രുവരി 24നാണ് ദുബായില്‍ വച്ച് ശ്രീദേവി അന്തരിച്ചത്. അനന്തിരവന്റെ വിവാഹാഘോഷങ്ങള്‍ക്കായി ദുബായിലെത്തിയ താരത്തെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വലിയ വിവാദങ്ങളാണ് താരത്തിന്റെ മരണം സൃഷ്ടിച്ചത്. എന്നാല്‍ ദുബായ് പൊലീസ് തന്നെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER