'എന്റെ പെണ്ണ്' പുറത്തേക്ക്, ആ വിളിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്; നടി വീണ നായരുടെ ഭർത്താവിന്റെ കുറിപ്പ് വൈറൽ 

മത്സരത്തിൽ 63 ദിനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് വീണ പുറത്താകുന്നത്
'എന്റെ പെണ്ണ്' പുറത്തേക്ക്, ആ വിളിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്; നടി വീണ നായരുടെ ഭർത്താവിന്റെ കുറിപ്പ് വൈറൽ 
Updated on
1 min read

ഭിനയത്തിലൂടെ സിനിമ സീരിയൽ പ്രേക്ഷകരുടെ മനം കവർന്ന നടി വീണ നായർ റിയാലിറ്റി ഷോ വിശേഷങ്ങളിലൂടെയാണ് അടുത്തിടെ വാർത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞത്. പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിൽ നിന്ന് പുറത്തായിരിക്കുകയാണ് വീണ ഇപ്പോൾ. മത്സരത്തിൽ 63 ദിനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് വീണ പുറത്താകുന്നത്. വിമർശനങ്ങളും സ്നേഹസന്ദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നവർക്ക് നന്ദി കുറിക്കുകയാണ് വീണയുടെ ഭർത്താവ് അമൻ. 

വീണ പുറത്തായതിൽ അൽപം ദുഃഖവും ഏറെ സന്തോഷവുമുണ്ടെന്നാണ് അമന്റെ വാക്കുകൾ. ഇതുവരെ അവളുടെ വിളി വന്നിട്ടില്ലെന്നും ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാത്ത ഒരു ആകാംഷയുണ്ട് ആ വിളിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിനെന്നും അമൻ കുറിക്കുന്നു. ഷോയിൽ തുടരുന്ന വീണയുടെ സഹമത്സരാർത്ഥികൾക്ക് ആശംസ നേരാനും അമൻ മറന്നില്ല. 

അമൻ വീണയുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച കുറിപ്പ്

പ്രിയപ്പെട്ടവരെ,

അങ്ങനെ ബിഗ്‌ബോസ് ഹൌസിൽ നിന്നും 'എന്റെ പെണ്ണ്' പുറത്തേക്ക്. അൽപ്പം ദുഖവും ഏറെ സന്തോഷവും. കാരണം, 65 ദിവസങ്ങൾ ആയി ഞാൻ അവളോട്‌ സംസാരിച്ചിട്ട്. ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാത്ത ഒരു ആകാംഷയുണ്ട് ആ വിളിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന്.

ഇതിലൊക്കെ ഉപരി ഈ ദിവസങ്ങളിൽ കട്ടക്ക് കൂടെ നിന്ന നിങ്ങളോടാണ് വലിയ നന്ദി. സ്നേഹ സന്ദേശങ്ങൾക്ക്, പിൻ ബലത്തിന്, ആരോപണങ്ങൾക്ക്, വിലയിരുത്തലിന്, ശാസനക്കു, വിമർശനങ്ങൾക്ക്, പരിഹാസത്തിന്, ട്രോളുകൾക്കു, എല്ലാറ്റിനും ഹൃദയത്തിന്റെ ഭാഷയിൽ മനസ്സ് നിറഞ്ഞ നന്ദി ❤️.

പുറത്താകാതെ തുടരുന്ന ബാക്കി മത്സരാർത്ഥികൾക്ക് ആശംസകൾ. ഇനി വീണ വന്നിട്ട് അവൾ എഴുതും സാവകാശം. ഞാൻ ഈ പേജിൽ നിന്നു വിടവാങ്ങുന്നു. GOOD BYE 

ഒരിക്കൽക്കൂടി നന്ദി

എന്ന്‌ വീണയുടെ 'കണ്ണേട്ടൻ'

"ഇതുവരെ അവളുടെ വിളി വന്നിട്ടില്ല. ഹെസ്സ സ്ട്രീറ്റിലെ ( ദുബായ് ) enoc പമ്പിൽ നിന്നാണ് ഈ എഴുതുന്നത്. ഇനി വിളി വന്നിട്ടേ മുന്പോട്ടുള്ളു. ഇന്ന് ദുബായിക്ക് ഭയങ്കര സൗന്ദര്യം "

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com