''എന്റെ ലോകത്തേക്ക് സ്വാഗതം'': രണ്ട് മക്കള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് സമീറ റെഡ്ഡി, ചിത്രങ്ങള്‍ വൈറല്‍

ചില സെലിബ്രിറ്റികളും സമീറയുടെ ഈ കുടുംബചിത്രത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തി. 
''എന്റെ ലോകത്തേക്ക് സ്വാഗതം'': രണ്ട് മക്കള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് സമീറ റെഡ്ഡി, ചിത്രങ്ങള്‍ വൈറല്‍
Updated on
2 min read

ണ്ട് മാസം മുന്‍പാണ് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ഇപ്പോള്‍ തന്റെ മൂത്ത മകന്‍ നാല് വയസുകാരന്‍ ഹന്‍സിനും പുതിയ അതിഥി നൈറയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. വളരെ മനോഹരമായ ചിത്രത്തിന് 'എന്റെ ലോകത്തേക്ക് സ്വാഗതം' എന്നാണ് സമീറ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 

ചിത്രത്തില്‍ സമീറയുടെ കയ്യില്‍ മയങ്ങുന്ന മകളെയും തൊട്ടപ്പുറത്ത് സമീറയ്ക്ക് ഉമ്മ നല്‍കുന്ന മൂത്ത മകനെയുമാണ് കാണാനാകുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ആരാധകര്‍ മാത്രമല്ല, ചില സെലിബ്രിറ്റികളും സമീറയുടെ ഈ കുടുംബചിത്രത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തി. 

രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരിക്കുന്ന കാലത്ത് നടത്തിയ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് ആണ് സമീറ റെഡ്ഡി എന്ന നായികയെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചത്. തുടര്‍ന്ന് മകളുടെ ജനനവും അവളുടെ ആദ്യ ചിത്രവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഇപ്പോഴിതാ രണ്ടു മക്കളോടൊപ്പം സമീറ നടത്തിയ ഈ ഫോട്ടോഷൂട്ട് ചിത്രമാണ് വൈറല്‍ ആകുന്നത്.

'എന്റെ ഒമ്പതാം മാസത്തിലെ നിറവയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുര്‍ബലമായ, ക്ഷീണവും ഭയവും തോന്നുന്ന, ആകാംക്ഷയേറിയ ഏറ്റവും സൗന്ദര്യമുള്ള സമയം. ഇത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കറിയാം ഇതിന്റെ പോസിറ്റിവിറ്റി പ്രതിധ്വനിക്കുമെന്ന്, കാരണം നമ്മളെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലാണ്. 

ജീവിതത്തിലെ ഈ വ്യത്യസ്ത ഘട്ടങ്ങളേയും അപൂര്‍വമായ ശരീരത്തെയും നമ്മളെത്തന്നെയും സ്‌നേഹിക്കുകയും അംഗീകരിക്കുകയും വേണം,'- ഒന്‍പതാം മാസത്തിലെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പം സമീപ പങ്കുവെച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com