വിമാനത്താവളത്തിലെത്തുന്ന സിനിമാതാരങ്ങൾക്ക് വലിയ മാധ്യമശ്രദ്ധതന്നെയാണ് പലപ്പോഴും ലഭിക്കാറ്. എയർപ്പോർട്ട് ലുക്ക് എന്ന പേരിൽ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ പകർത്തി വാർത്തയാക്കാറ് പോലുമുണ്ട്. എന്നാൽ പതിവ് എയർപ്പോർട്ട് ലുക്കുകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് നടി സാറാ അലി ഖാന്റെ വിമാനത്താവളത്തിലെ പെരുമാറ്റം.
ബ്രാൻഡഡ് വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ അണിഞ്ഞ് കിടു ലുക്കിൽ എയർപ്പോർട്ടിൽ എത്തുന്ന താരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തയാണ് സാറ. സാറയ്ക്ക് ഒപ്പം നടക്കാൻ പരിവാരങ്ങളില്ല, മുഖത്ത് കൂളിങ് ഗ്ലാസിന്റെ മറയില്ല... എല്ലാത്തിനുമുപരി സ്വന്തം സാധനങ്ങൾ സ്വയം അടുക്കിവയ്ക്കുന്ന ഒരു അഭിനേത്രി. എയർപ്പോർട്ടിലെ ഒരു അപൂർവ്വ താരക്കാഴ്ച തന്നെയാണ് ഇത്.
പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ ഋഷി കപൂർ സാറയുടെ ചിത്രം കണ്ട് അഭിനന്ദനവുമായി രംഗത്തെത്തിക്കഴിഞ്ഞു. മറ്റ് സെലിബ്രിറ്റികളും സാറയെ മാതൃകയാക്കണമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. വിമാനത്താവളത്തിൽ എങ്ങനെ പെരുമാറണമെന്ന് സാറയെ കണ്ട് പഠിക്കണമെന്നും സ്വന്തം ബാഗുകൾ ഉന്തുന്നതിൽ യാതൊരു പ്രശ്നവും ഇല്ലെന്നും ഋഷി പറയുന്നു. വളരെ ആത്മവിശ്വാസമുള്ള സാറയെയാണ് ചിത്രത്തിൽ തനിക്ക് കാണാൻ കഴിഞ്ഞതെന്നും ഋഷി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates