എവിടെയോ എന്തൊക്കെയോ സാമ്യതയില്ലേ..; പത്മാവതിയെപ്പോലെ അണിഞ്ഞൊരുങ്ങി ഭാവന

സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ചിത്രത്തിലെ പത്മാവതിയുടെ ലുക്ക് പോലെ ഭാവനയെ തോന്നുന്നുണ്ടെങ്കില്‍ തെറ്റുപറയാന്‍ പറ്റില്ല.
എവിടെയോ എന്തൊക്കെയോ സാമ്യതയില്ലേ..; പത്മാവതിയെപ്പോലെ അണിഞ്ഞൊരുങ്ങി ഭാവന
Updated on
1 min read

റെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് നടി ഭാവനയും കന്നട നിര്‍മ്മാതാവ് നവീനും ഇന്ന് വിവാഹിതരായത്. വിവാഹത്തിന് ലളിതമായ ലുക്കിലാണെങ്കിലും രാജകുമാരിയെപ്പോലെയാണ് ഭാവന ഒരുങ്ങിയെത്തിയത്. സ്വര്‍ണ്ണ നിറത്തിലുള്ള സാരിയും പരമ്പരാഗതശൈലിയുള്ള ആന്റിക്ക് ആഭരണങ്ങളുമായി ഒരുങ്ങി നില്‍ക്കുന്ന ഭാവനയെ കണ്ടാല്‍ എവിടെയെങ്കിലും കണ്ടപോലെ തോന്നുന്നുണ്ടോ? തോന്നിയെങ്കില്‍ അതിശയിക്കാനൊന്നുമില്ല.

സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ചിത്രത്തിലെ പത്മാവതിയുടെ ലുക്ക് പോലെ ഭാവനയെ തോന്നുന്നുണ്ടെങ്കില്‍ തെറ്റുപറയാന്‍ പറ്റില്ല. എന്തെന്നാല്‍ ഭാവനയെ വധുവായി ഒരുക്കിയ രെഞ്ചു രെഞ്ജിമര്‍ തന്നെ പറയുന്നു, പദ്മാവതിയിലെ ദീപിക പദുക്കോണ്‍ ലുക്ക് മനസ്സില്‍ വച്ചാണ് താന്‍ ഭാവനയ്ക്ക് മേക്കപ്പ് ഇട്ടതെന്ന്.

ദീപക പദ്മാവതിയില്‍ ധരിച്ച ആഭരണങ്ങളുമായി ഏറെക്കുറേ സാമ്യമുള്ള ആഭരണങ്ങളാണ് ഭാവനയും ധരിച്ചിരിയ്ക്കുന്നത്. കസവ് കാഞ്ചീപുരം സാരിയാണ് ഭാവന ധരിച്ചിരിയ്ക്കുന്നത്. അതുകൊണ്ടാണ് അത്തരമൊരു മേക്കപ്പ് ചെയ്തത് എന്ന് രെഞ്ജു രെഞ്ജിമര്‍ പറഞ്ഞു. 

ഒരുപാട് നാളത്തെ വിവാദത്തിനും നിയമയുദ്ധങ്ങള്‍ക്കും ശേഷം പത്മാവതി വരുന്ന ആഴ്ച റിലീസ് ചെയ്യുകയാണ്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രത്തില്‍ റാണിപദ്മാവതിയെയും രജപുത്രരെയും അപമാനിക്കുന്ന രംഗങ്ങളുണ്ടെന്ന പ്രചരണത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടായത്. 

പത്മാവതി തിയേറ്ററിലെത്തി കാണാന്‍ കാത്തിരിക്കുന്നത് പോലെ തന്നെ പ്രേഷകര്‍ കണ്ണുംനട്ട് കാത്തിരുന്ന വിവാഹമാണ് ഭാവനയുടെയും നവീനിന്റെയും വിവാഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com