'എസ്പിബി ഇല്ലാത്ത വേദിയെക്കുറിച്ച് ചിന്തിക്കാൻ വയ്യ, ഇനി ഒന്നും പഴയ പോലെയാകില്ല'; ചിത്ര

ഒരു കാലഘട്ടം അവസാനിച്ചെന്നും സം​ഗീതവും ലോകവും ഒരിക്കലും പഴയ പോലെ ആകില്ലെന്നുമാണ് ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്
'എസ്പിബി ഇല്ലാത്ത വേദിയെക്കുറിച്ച് ചിന്തിക്കാൻ വയ്യ, ഇനി ഒന്നും പഴയ പോലെയാകില്ല'; ചിത്ര
Updated on
1 min read

ന്തരിച്ച വിഖ്യാത ​ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലികളുമായി ​ഗായിക ചിത്ര. ഒരു കാലഘട്ടം അവസാനിച്ചെന്നും സം​ഗീതവും ലോകവും ഒരിക്കലും പഴയ പോലെ ആകില്ലെന്നുമാണ് ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

"ഒരു കാലഘട്ടം അവസാനിച്ചിരിക്കുന്നു. സംഗീതം ഇനി പഴയതുപോലെ ആകില്ല. ലോകവും ഇനി പഴയതുപോലെ ആകില്ല. മികച്ച ഗായികയായി മാറുന്നതിന് അദ്ദേഹം നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് നന്ദി പറയാന്‍ വാക്കുകള്‍ മതിയാകില്ല. അങ്ങയുടെ മഹനീയ സാന്നിധ്യമില്ലാത്ത ഒരു വേദിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആകുന്നില്ല. സാവിത്രി അമ്മയ്ക്കും ചരണും പല്ലവിക്കും പ്രാര്‍ത്ഥനകള്‍. പ്രണാമം ." ചിത്ര കുറിച്ചു. 

എസ്പിബിയ്ക്കൊപ്പം മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളില്‍ നിരവധി ഹിറ്റ് ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ചിത്ര. കൂടാതെ എസ്പിബിയുടെ ഒട്ടനവധി ഗാനമേളകളിലും നിത്യസാന്നിധ്യമായിരുന്നു ചിത്ര. ഇരുവരും ഒന്നിച്ച് വേദിയിൽ എത്തുന്നത് ആരാധകരെ ഹരം കൊള്ളിക്കാറുണ്ട്. എന്നാൽ ഇനി അദ്ദേഹത്തിനൊപ്പം പാട്ടുകൾ പാടാനാവില്ല എന്നത് ചിത്രയെ മാത്രമല്ല ആരാധകരെ ദുഃഖത്തിലാഴ്ത്തുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com