'എൻ കണ്മണിക്ക്', മകൾക്കൊപ്പം ചുവടുവച്ച് മുക്ത; പിറന്നാളിന് ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി റിമിയും 

പെരുമഴക്കാലം എന്ന സിനിമയിലെ 'ചെന്താർമിഴീ' എന്ന ​ഗാനത്തിനാണ് മുക്ത ചുവടുകൾ വെക്കുന്നത്
'എൻ കണ്മണിക്ക്', മകൾക്കൊപ്പം ചുവടുവച്ച് മുക്ത; പിറന്നാളിന് ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി റിമിയും 
Updated on
1 min read

നൃത്തത്തിലൂടെ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് നടി മുക്ത. മകൾ കൺമണിയുടെ നാലാം പിറന്നാൾ പ്രമാണിച്ചാണ് മുക്ത നൃത്തവിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോയിൽ മുക്തയ്ക്കൊപ്പം കൺമണിയേയും കാണാം. 

പെരുമഴക്കാലം എന്ന സിനിമയിലെ 'ചെന്താർമിഴീ' എന്ന ​ഗാനത്തിനാണ് മുക്ത ചുവടുകൾ വെക്കുന്നത്. അമ്മയുടെ ചുവടുകൾ പകർത്താൻ ശ്രമിക്കുന്ന കൺമണിയെയാണ് വിഡിയോയിൽ കാണാൻ കഴിയുക. കേരളസാരിയുടുത്താണ് മുക്തയുടെ നൃത്തം. "എന്റെ കൺമണിക്ക് നാലാംപിറന്നാൾ, പ്രിയ​ഗാനം" എന്ന ക്യാപ്ഷനോടെയാണ് മുക്ത വിഡിയോ പങ്കുവച്ചത്. 

നേരത്തെ റിമിടോമിയും കൺമണിക്ക് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. കൺമണിക്കായി ഒരുക്കിയ കേക്ക് പങ്കുവച്ചായിരുന്നു റിമിയുടെ ആശംസ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com