ഏതാ ഈ സുന്ദരി? പുതിയ നായികയാണോ എന്ന് ആരാധകർ 

മഞ്ഞസാരിയും പിങ്ക് ബ്ലൗസും സ്വര്‍ണാഭരണങ്ങളും അണിഞ്ഞ ഈ സുന്ദരിക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍
ഏതാ ഈ സുന്ദരി? പുതിയ നായികയാണോ എന്ന് ആരാധകർ 
Updated on
1 min read

തോളൊപ്പം മുറിച്ച മുടിയുമായി മഞ്ഞസാരിയും പിങ്ക് ബ്ലൗസും സ്വര്‍ണാഭരണങ്ങളും അണിഞ്ഞ ഈ സുന്ദരിക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. എന്നാൽ ഒന്നൂടെ നോക്കിയവരാണ് അത് സുന്ദരിയല്ല നടൻ സുദേവ് നായരാണ് ആള് എന്ന് മനസ്സിലാക്കിയത്. 

പെൺവേഷത്തിലുള്ള തന്റെ ചിത്രം താരം തന്നെയാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. എന്നാൽ ചിത്രം ഏതെങ്കിലും സിനിമയുമായി ബന്ധപ്പെട്ടുള്ളതാണോ എന്ന് താരം വ്യക്തമാക്കിയിട്ടില്ല. ചിത്രം കണ്ടാല്‍ നടന്റെ ചേച്ചിയേ പോലെ ഉണ്ടെന്നും, ചേച്ചി വളരെ സുന്ദരിയാണെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകള്‍

എം.ബി പത്മകുമാറിന്റെ ‘മൈ ലൈഫ് പാര്‍ട്‌നര്‍’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സുദേവ് കന്നി ചിത്രത്തിൽ തന്നെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. പിന്നീട് 'അനാര്‍ക്കലി', 'എസ്ര', അതിരൻ എന്നീ ചിത്രങ്ങളിലും മികച്ച വേഷങ്ങളിലെത്തി. മമ്മൂട്ടി ചിത്രം 'മാമാങ്ക'ത്തിലും സുദേവ് അഭിനയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com