'ഏതു പാട്ടും വലിച്ചുനീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും, ബന്ധപ്പെടുക എലാസ്ടിക് ഏട്ടന്‍'; സെല്‍ഫ് ട്രോളുമായി ഹരീഷ് ശിവരാമകൃഷ്ണന്‍

ആരാധകര്‍ക്കൊപ്പം തന്നെ അദ്ദേഹത്തിന് വിമര്‍ശകരും നിരവധിയാണ്
'ഏതു പാട്ടും വലിച്ചുനീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും, ബന്ധപ്പെടുക എലാസ്ടിക് ഏട്ടന്‍'; സെല്‍ഫ് ട്രോളുമായി ഹരീഷ് ശിവരാമകൃഷ്ണന്‍
Updated on
1 min read

സംഗീതപ്രേമികളുടെ ഇഷ്ടഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. നിരവധി സിനിമ പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ടെങ്കിലും ഹരീഷ് ശ്രദ്ധിക്കപ്പെടുന്നത് മറ്റു ഗാനങ്ങളുടെ കവര്‍ വേര്‍ഷനുകളിലൂടെയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ നിരവധി ഗാനങ്ങള്‍ക്കാണ് അദ്ദേഹം കവര്‍ ഒരുക്കിയിരിക്കുന്നത്. ഇവയെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. 

ആരാധകര്‍ക്കൊപ്പം തന്നെ അദ്ദേഹത്തിന് വിമര്‍ശകരും നിരവധിയാണ്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളെല്ലാം വലിച്ചുനീട്ടി നശിപ്പിക്കുകയാണ് എന്നാണ് ചിലരുടെ ആരോപണം. ഇപ്പോള്‍ വിമര്‍ശകര്‍ക്ക് രസകരമായി മറുപടി നല്‍കുകയാണ് താരം. ഫേയ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷിന്റെ സെല്‍ഫ് ട്രോള്‍. ' ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും. മനസ്സില്‍ പതിഞ്ഞ പഴയ ഗാനം ആണെങ്കില്‍ തികച്ചും സൗജന്യമായി. ബന്ധപ്പെടുക : എലാസ്ടിക്ക് ഏട്ടന്‍ , ഷോറണൂര്‍ .'

എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഹരീഷിന്റെ പോസ്റ്റ്. ഇതിനിടയില്‍ കവര്‍ സോങ്ങുകള്‍ മാത്രം ചെയ്യുന്നത് എന്തിനാണെന്നും സ്വന്തമായി ഗാനങ്ങള്‍ ഇറക്കിക്കൂടെ എന്ന ചോദ്യവുമായി നിരവധിപേരാണ് കമന്റ് ചെയ്യുന്നത്. തന്റെ ബ്രാന്‍ഡ് അഗവുമായി ചേര്‍ന്ന് താന്‍ പുതിയ ഗാനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഹരീഷ് വ്യക്തമാക്കി കൂടാതെ. പുതിയ ഗാനം ഒരുക്കുക എന്നാണ് കവര്‍ പാടുന്നതിനുള്ള മാനദണ്ഠമായി താന്‍ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റിന് താഴെ പിന്തുണയ്‌ക്കൊപ്പം വിമര്‍ശനവും നിറയുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com