'ഐം സോറി അയ്യപ്പാ.. നാന്‍ ഉള്ളൈ വന്താല്‍ എന്നാപ്പാ?'; യുവതീ പ്രവേശനത്തിന് പിന്തുണയുമായി മ്യൂസിക് ബാന്‍ഡ്

ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്തുണയുമായി തമിഴ് മ്യൂസിക് ബാന്റ്. സംവിധായകന്‍ പാ രഞ്ജിത്തിന്റെ കാസ്റ്റ്‌ലെസ് കളക്ടീവ് എന്ന സംഘടനയാണ് സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗാനം പുറത്തിറക്കിയിരിക്കുന്ന
'ഐം സോറി അയ്യപ്പാ.. നാന്‍ ഉള്ളൈ വന്താല്‍ എന്നാപ്പാ?'; യുവതീ പ്രവേശനത്തിന് പിന്തുണയുമായി മ്യൂസിക് ബാന്‍ഡ്
Updated on
1 min read

ബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്തുണയുമായി തമിഴ് മ്യൂസിക് ബാന്റ്. സംവിധായകന്‍ പാ രഞ്ജിത്തിന്റെ 'കാസ്റ്റ്‌ലെസ് കളക്ടീവ്' എന്ന സംഘടനയാണ് സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗാനം പുറത്തിറക്കിയിരിക്കുന്നത്. 'ഐം സോറി അയ്യപ്പാ, നാന്‍ ഉള്ളൈ വന്താ എന്നാപ്പാ' എന്നാണ് ഗാനം ആരംഭിക്കുന്നത്. ഭയം കാണിച്ച് മാറ്റിനിര്‍ത്താന്‍ ഇത് പഴയകാലം അല്ലെന്നും പാട്ടില്‍ പറയുന്നു. 

മറ്റെല്ലാ മേഖലകളിലും പുരുഷനോടൊപ്പം മികവ് പുലര്‍ത്താന്‍ സ്ത്രീയ്ക്കാവുന്നുണ്ടെന്നും ഇനിയും മാറ്റി നിര്‍ത്തുന്നത് എന്തിനാണെന്നും, ശബരിമലയില്‍ സ്ത്രീകള്‍ എത്തട്ടെയെന്നുമാണ് പാട്ടിലെ ആശയം. സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ സങ്കടപ്പെട്ടിട്ട് കാര്യമില്ലെന്നും വേണമെന്ന് വിചാരിച്ചാല്‍ തടയാന്‍ കഴിയില്ല. തിരിച്ചടിക്കണമെങ്കിലും അതിന് കരുത്തുള്ളവരാണ് സ്ത്രീകളെന്നും വരികളില്‍ പറയുന്നു. 
 പാട്ട് കേള്‍ക്കാം...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com