ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍: ഷൂട്ടിങ് സെറ്റില്‍ നിന്നുമുള്ള ചിത്രങ്ങള്‍ കാണാം

വാരാണസിയിലും ബനാറസിലുമായി ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു.
ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍: ഷൂട്ടിങ് സെറ്റില്‍ നിന്നുമുള്ള ചിത്രങ്ങള്‍ കാണാം
Updated on
1 min read

ചിത്രീകരണം ആരംഭിക്കുന്നതിന് വളരെ മുന്‍പ് തന്നെ മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന ചിത്രത്തിനെപ്പറ്റി പ്രേഷകര്‍ക്ക് അധിക ഉത്കണ്ടയായിരുന്നു. ഈ ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് തന്നെയായിരുന്നു ചര്‍ച്ചാവിഷയം. ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. വാരാണസിയിലും ബനാറസിലുമായി ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു.

സന്യാസിയുടെ വേഷത്തിലുള്ള ലാലിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ തന്നെയാണ് ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. 

30 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒടിയന്‍ മാണിക്യനായിട്ടാണ് ലാല്‍ വേഷമിടുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായും പ്രകാശ് രാജ് വില്ലന്‍ വേഷത്തിലുമെത്തുന്നു. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയിന്‍ ആക്ഷന്‍ ഒരുക്കുന്ന ചിത്രമാണ് ഒടിയന്‍.

1950 നും 1990 നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചോടെ തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mohanlal,  Berny Ignatius
Madhavan with family
R Madhavan
Vijay, Madhavan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com