''ഒരിക്കലെങ്കിലും ജയിക്കണ്ടേ മാഷേ നമ്മളൊക്കെ''; ഫൈനല്‍സ് സക്‌സസ് വീഡിയോ പുറത്ത്

സുരാജ് വെഞ്ഞാറംമൂട് ആണ് ഫൈനല്‍സില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
''ഒരിക്കലെങ്കിലും ജയിക്കണ്ടേ മാഷേ നമ്മളൊക്കെ''; ഫൈനല്‍സ് സക്‌സസ് വീഡിയോ പുറത്ത്
Updated on
1 min read

ജിഷ വിജയന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഫൈനല്‍സ്' എന്ന ചിത്രം തിയേറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നവാഗതനായ അരുണ്‍ പിആര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒളിംപിക്‌സിന് തയാറെടുക്കുന്ന ഒരു സൈക്ലിസ്റ്റായാണ് രജിഷ അഭിനയിച്ചത്. 

ആലീസ് എന്നാണ് രജിഷ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സുരാജ് വെഞ്ഞാറംമൂട് ആണ് ഫൈനല്‍സില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നതും അരുണ്‍ തന്നെയാണ്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് അരുണ്‍. മുത്തുമണിയും ഫൈനല്‍സിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

'അഡാര്‍ ലൗ' എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ പ്രിയ പ്രകാശ് വാര്യര്‍ ആദ്യമായി ചലച്ചിത്ര പിന്നണി ഗാനം പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'നീ മഴവില്ലുപോല്‍' എന്ന് തുടങ്ങുന്ന ഗാനമാണ് പ്രിയ ചിത്രത്തിന് വേണ്ടി ആലപിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com